ആപ്പിള്‍ ഇന്ത്യയില്‍ നാല് ഐഫോണ്‍ മോഡലുകളുടെ വില്പന നിര്‍ത്തുന്നു

0
201

ന്യൂഡല്‍ഹി(www.mediavisionnews.in) :പ്പിള്‍ ഇന്ത്യയില്‍ നാല് ഐഫോണ്‍ മോഡലുകളുടെ വില്പന നിര്‍ത്തുന്നു. ഐഫോണ്‍ നിരയില്‍ ഏറ്റവും വില കുറഞ്ഞ ഐഫോണ്‍ എസ്.ഇ., ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, ഐഫോണ്‍ 6എസ് പ്ലസ് എന്നിവയുടെ വില്‍പനയാണ് നിര്‍ത്തുന്നത്. കമ്പനിയുടെ പുതിയ ബിസിനസ് സ്ട്രാറ്റജിയുടെ ഭാഗമായി ഘട്ടം ഘട്ടമായാണ് വില്പന നില്‍ത്തുക.

ഐഫോണ്‍ എസ്.ഇ., ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, ഐഫോണ്‍ 6എസ് പ്ലസ് എന്നിവ നിര്‍ത്തലാക്കുന്നതോടെ ഐഫോണ്‍ 6എസ് ആകും വിപണിയില്‍ ലഭിക്കുന്ന എറ്റവും വില കുറഞ്ഞ ഐഫോണ്‍. 29,500 രൂപയാണ് ഇതിന്റെ വില.

നിലവില്‍ ഐ ഫേണ്‍ എസ്.ഇ.ക്ക് 22,000 രൂപയാണ് വില. ഐഫോണ്‍ എസ്.ഇ., 6എസ്, 7 എന്നിവ ഇന്ത്യയില്‍ പ്രാദേശികമായി നിര്‍മിക്കുന്നവയാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here