അൽത്താഫ‌് വധം പ്രതിയെ കുമ്പള പൊലീസ‌് കസ‌്റ്റഡിയിൽ വാങ്ങും

0
200

കാസർകോട‌്: (www.mediavisionnews.in) ഉപ്പള ബേക്കൂറിലെ അൽത്താഫിനെ കാറിൽ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി മൊയ‌്തീൻ ഷബീറി(33)നെ കുമ്പള പൊലീസ‌് കസ‌്റ്റഡിയിൽ വാങ്ങും. ബട‌്ക്കൽ പൊലീസ‌് ചാർജ‌് ചെയ‌്ത കേസിൽ ഷബീർ കോടതിയിൽ കീഴടങ്ങിയിരുന്നു. ഷബീർ അടക്കം ഏഴംഗ സംഘമാണ‌് അൽത്താഫിന്റെ കൊലപാതകത്തിന‌് പിന്നിലുള്ളത‌് എന്നാണ‌് പൊലീസ‌് കണ്ടെത്തിയത‌്. അവർക്ക‌് വേണ്ടിയുള്ള തെരച്ചിൽ നടക്കുന്നതിനിടയിലാണ‌് മുഖ്യപ്രതി മംഗളൂരുവിലെ മറ്റൊരു കേസിൽ കീഴടങ്ങിയത‌്.

കഴിഞ്ഞ 23നാണ‌് ഭാര്യയുടെ രണ്ടാനഛനായ അൽത്താഫിനെ ഷബീറിന്റെ നേതൃത്വത്തിലളള്ള സംഘം കാറിൽ തട്ടികൊണ്ട‌ുപോയത‌്. മർദിച്ചും വെട്ടിയും ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം ആശുപത്രിയിൽ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. വിദഗ‌്ധ ചികിത്സക്ക‌ായി മംഗളൂരുവിലേക്ക‌് മാറ്റിയെങ്കിലും അൽത്താഫ‌് മരിച്ചു.

മംഗളുരുവിനടുത്ത ഭട‌്ക്കൽ പൊലീസ‌് സ‌്റ്റേഷനിൽ ഷബീറിനെതിരെ രണ്ട‌് കേസ‌് നിലവിലുണ്ട‌്. പത്തോളം കേസുകൾ ഷബീറിനെതിരെ കർണാടകയിലെ വിവിധ പൊലീസ‌് സ‌്റ്റേഷനുകളിലുണ്ടെന്ന‌് ഉദ്യോഗസ്ഥർ പറഞ്ഞു. കേസിലെ മറ്റു പ്രതികളെകുറിച്ചു സൂചന ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥനായ കുമ്പള സി ഐ‌ രാജീവൻ വലിയവളപ്പിൽ പറഞ്ഞു‌.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here