അൽത്താഫ് വധക്കേസ്; മുഖ്യപ്രതിയെ എട്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു

0
199

കാസര്‍കോട്: (www.mediavisionnews.in) ഉപ്പള സോങ്കാൽ പുളിക്കുത്തിയിലെ അൽത്താഫിനെ കാറിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ എട്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ബന്തിയോട് കുക്കാറിലെ ഷബീർ മൊയിതീ(33)നെയാണ് കുമ്പള ഇൻസ്പെക്ടർ രാജീവൻ വലിയവളപ്പിന്റെ കസ്റ്റഡിയിൽ വിട്ടത്.

കഴിഞ്ഞ മാസം 23 ന് അൽത്താഫിനെ കാറിൽ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഈ കേസിലെ മുഖ്യപ്രതിയാണ് അൽത്താഫിന്റെ മകളുടെ ഭർത്താവായ ഷെബീർ മൊയതീൻ. നിരവധി കേസുകളിൽ പ്രതിയായ ഇയാൾ ബണ്ട്വാൾ പോലീസിൽ കീഴടങ്ങിയിരുന്നു. പിന്നീട് കോടതി നിർദ്ദേശ പ്രകാരം പ്രതിയെ കാസർക്കോട്ടെത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന തിരിച്ചറിയൽ പരേഡിൽ ഇയാളെ മുഖ്യപ്രതി തിരിച്ചറിഞ്ഞിരുന്നു.

ഇതേ തുടർന്നാണ് കൂടുതൽ അന്വേഷണം നടത്തുന്നതിനായി പ്രതിയെ പോലീസ് കസ്റ്റഡിയിലാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here