അൽതാഫ് വധക്കേസ്: മുഖ്യപ്രതിയുടെ തിരിച്ചറിയൽ പരേഡിന് അപേക്ഷ നൽകി

0
199

കാസർകോട്: (www.mediavisionnews.in) ഉപ്പള സോങ്കാൽ പുളികുത്തിയിലെ അൽത്താഫിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ തിരിച്ചറിയൽ പരേഡിനു വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സി.ജെ.എം കോടതിയിൽ അപേക്ഷ നൽകി.

മംഗൽപ്പാടി സ്‌കൂളിന് പിറകുവശത്തെ കുക്കാർ മുബാറക് മൻസിൽ കുടുംബാംഗവും മംഗളൂരു, തൊക്കോട്ട് ബബ്ബുക്കട്ടയിൽ താമസക്കാരനുമായ മൊയ്‌തീൻ ഷബീർ എന്ന ഷെബ്ബിയെ തിരിച്ചറിയൽ പരേഡിനു വിധേയനാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ ഉദ്യോഗസ്ഥനായ കുമ്പള ഇൻസ്‌പെക്ടർ രാജീവൻ വലിയ വളപ്പിൽ കോടതിയെ സമീപിച്ചത്.

കഴിഞ്ഞമാസം 25ന് മംഗളൂരു ആശുപത്രിയിലാണ് അൽത്താഫ് മരണപ്പെട്ടത്. മുഖ്യപ്രതി ഷബീറിന്റെ ഭാര്യയുടെ രണ്ടാനച്ഛനാണ് കൊല്ലപ്പെട്ട അൽത്താഫ്. കൊലപാതകത്തിന് ശേഷം പോലീസിന്റെ കണ്ണുവെട്ടിച്ച് നിരവധി തവണ തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഷബീർ അക്രമക്കേസുമായി ബന്ധപ്പെട്ട് ബണ്ട്വാൾ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കുമ്പള പോലീസിന്റെ അപേക്ഷയിൽ ഫാസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അയച്ച പ്രൊഡക്ഷൻ വാറണ്ട് പ്രകാരം ഷബീറിനെ ഇന്നലെ കാസർകോട് കോടതിയിൽ ഹാജരാക്കി. ഇയാളെ റിമാന്റ് ചെയ്ത് കാസർകോട് സബ് ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്.

തിരിച്ചറിയൽ പരേഡിന് ശേഷം ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു. ഷബീറിനെതിരെ കുമ്പളയിൽ ഏഴും മഞ്ചേശ്വരത്ത് ആറും ബദിയടുക്കയിൽ അഞ്ചും ബണ്ട്വാളിൽ ഒരു കേസും നിലവിലുള്ളതായി പോലീസ് പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here