അബുദാബി മഞ്ചേശ്വരം മണ്ഡലം കെഎംസിസി ശിഫാഹു റഹ്‌മ: സഹായ ധനം നൽകി

0
209

അബുദാബി: (www.mediavisionnews.in) അബുദാബി മഞ്ചേശ്വരം മണ്ഡലം കെഎംസിസി നടപ്പിലാക്കി വരുന്ന ശിഫാഹു റഹ്‌മ കാരുണ്യ ഹസ്തം പദ്ധതിയിൽ ജൂലായ് മാസത്തിലെ ചികിത്സാ സഹായ ധനം മൂന്ന് പേർക്ക് കൂടി അനുവദിച്ചു.

കിഡ്നി രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്ന വോർക്കാടി പാത്തൂറിലെ 17 കാരൻ, പുത്തിഗെ ഉറുമി ഊർളിത്തടുക്ക സ്വദേശി, എൻമകജെ ഉകിനടുക്ക സ്വദേശി എന്നിവർക്കാണ് സാമ്പത്തിക സഹായം നൽകിയത്. മൂവരും കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലാണ്. ശിഫാഹു റഹ്‌മ പദ്ധതിയുടെ ഭാഗമായി ഇത് വരെ 17 പേർക്ക് ചികിത്സാ സഹായം നൽകി.
ക്യാൻസർ, കിഡ്നി സംബന്ധമായ രോഗികൾക്കാണ് ശിഫാഹു റഹ്‌മ സഹായം നൽകി വരുന്നത്.

ശിഫാഹു റഹ്‌മ സബ് കമ്മിറ്റി യോഗത്തിൽ മണ്ഡലം പ്രസിഡന്റ് സെഡ്.എ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. ജില്ലാ കെഎംസിസി സീനിയർ വൈസ് പ്രസിഡന്റ് അസീസ് പെർമുദേ, ഉമ്പു ഹാജി പെർള, ഖാലിദ് ബംബ്രാണ,ഹമീദ് മസ്സിമാർ, റസാഖ് നൽക്ക, നിസാർ ഹൊസങ്കടി, സവാദ് ബന്തിയോട്, എന്നിവർ സംബന്ധിച്ചു. കൺവീനർ അബ്ദുൽ റഹ്മാൻ കമ്പള ബായർ സ്വാഗതം പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here