അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ശിഫാഹു റഹ്മ; നന്മ വിതറുന്ന പ്രവാസ ജീവിതം അനുഗ്രഹീതം- യു.അബ്ദുല്ലാ ഫാറൂഖി

0
226

അബുദാബി: പ്രയാസം നേരിടുന്നവർ എവിടെ ആയാലും അവർക്കൊരു സാന്ത്യാനത്തിൻെറ കൈലേശുമായി ഓടി എത്തി നന്മ വിതറുന്ന പ്രവാസ ജീവിതം അനുഗ്രഹീതമാണന്ന് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ട്രഷറർ യു അബ്ദുല്ല ഫാറൂഖി അഭിപ്രായപ്പെട്ടു. നമ്മുടെ വിഷമതകൾ മറന്നു മറ്റുള്ളവർക്ക് വേണ്ടിയുള്ള ഓട്ടത്തിലാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. വേദനിക്കുന്നവരുടെ ഇടയിലേക്ക് മുഖം നോക്കാതെ ജാതി മത ചിന്തകളില്ലാതെ രാഷ്ട്രീയം ചോദിക്കാതെ സ്നേഹത്തിന്റെ കാരുണ്യ ഹസ്തം നീട്ടുന്ന കെ.എം.സി.സി എന്നും അഭിമാനമാണ്. ഇത്തരം നന്മകളോടപ്പം ജീവിക്കുമ്പോൾ മാത്രമാണ് നമ്മുടെ ജീവിതം അല്ലാഹുവിന്റെ മാർഗത്തിൽ സഫലീ കരിക്കപ്പെടുന്നത്. മുൻകാല നേതാക്കളും പണ്ഡിതന്മാരും തെളിയിച്ച ഈ നന്മയുടെ മാർഗം നമുക്ക് പ്രചോദന മാകണമെന്നും അദ്ദേഹം പറഞ്ഞു. അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സിക്കു കിഴിൽ പ്രവർത്തിക്കുന്ന കാരുണ്യ ഹസ്തം ശിഫാഹു റഹ്മാ സംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു യു അബ്ദുല്ല ഫാറൂഖി.

ചടങ്ങിൽ മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് സെഡ്.എ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. ശിഫാഹു റഹ്മ കൺവീനർ അബ്ദുൽ റഹ്മാൻ കമ്പള ബായാർ റിപ്പോർട്ട് അവതരിപ്പിച്ചു. മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ ക്യാൻസർ, കിഡ്നി രോഗികൾക്കാണ് ശിഫാഹു റഹ്മയുടെ പ്രയോജനം ലഭിക്കുക.. മണ്ഡലം ജനറൽ സെക്രട്ടറി ഇർഷാദ് പാച്ചാണി സ്വാഗതം പറഞ്ഞു. പ്രാർത്ഥന സദസ്സിനു സയ്യിദ് സക്കീ റുദ്ദീൻ തങ്ങൾ, സുബൈർ ഇർഫാനി, സക്കീർ കമ്പാർ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ വെച്ച് യു അബ്ദുല്ല ഫാറൂഖി യുടെ നിർദേശാനുസരണം ശിഫാഅത്ത് റഹ്മയുടെ പേര് ശിഫാഹു റഹ്മ എന്ന് പുനർ നാമകരണം ചെയ്തു.

മരണപ്പെട്ടുപോയ മണ്ഡലം കെ.എം.സി.സി ഭാരവാഹി ആയിരുന്ന അബ്ദുൽ ലത്തീഫ് കടമ്പാർ അനുസ്മരണവും നടത്തി.
ശിഫാഹു റഹ്മ അംഗങ്ങളിൽ നിന്ന് ഉംറ നിർവഹിക്കാനുള്ള അവസരത്തിനുള്ള നറുക്കെടുപ്പിൽ ഹമീദ് മാസ്സിമർ അർഹനായി. ചടങ്ങിൽ ജില്ല കെ.എം.സി.സി പ്രസിഡന്റ് അബ്ദുൽ റഹ്മാൻ പൊവ്വൽ, സീനിയർ വൈസ് പ്രസിഡന്റ് അസീസ് പെർമുദേ, ജനറൽ സെക്രട്ടറി ഹനീഫ് പടിഞ്ഞാറ്മൂല, അനീസ്, മാങ്ങാട്, ഇസ്മായിൽ ഉദിനൂർ, യുഎo മുജീബ് മൊഗ്രാൽ തുടങ്ങിയവർ പ്രസംഗിച്ചു. ശിഫാഹു റഹ്മ കോ-ഓർഡിനേറ്റർ ഷെരീഫ് ഉറുമി നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here