സ്വപ്ന സെമിയില്‍ ബ്രസീലിന് ജയം, രണ്ട് ഗോളിന് അര്‍ജന്റീനയെ തകര്‍‌ത്തു: കിരീടമില്ലാതെ വീണ്ടും മെസി

0
231

ബെലെ ഹോറിസോണ്ടോ: (www.mediavisionnews.in) ഫുട്ബോള്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന കോപ്പ അമേരിക്ക സെമിഫൈനല്‍ മല്‍സരത്തില്‍ അര്‍ജന്റീനയ്ക്കെതിരെ ആതിഥേയരായ ബ്രസീലിന് ജയം. അര്‍ജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബ്രസീല്‍ ഫൈനലിലെത്തിയത്. ഗബ്രിയേല്‍ ജിസ്യൂസ്, റോബര്‍ട്ടോ ഫിര്‍മിനോ എന്നിവരാണ് ബ്രസീലിനായി ഗോള്‍ നേടിയത്.

ആദ്യ പകുതിയുടെ 19-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജിസ്യൂസ് ആണ് മഞ്ഞപ്പടയ്ക്കുവേണ്ടി ഗോള്‍വല കുലുക്കിയത്. മനോഹരമായ ടീം പ്രകടനത്തിലൂടെയായിരുന്നു ഈ ഗോള്‍. ആദ്യ പകുതിയില്‍ ഒപ്പമെത്താനുള്ള സുവര്‍ണാവസരം അവസരം ലഭിച്ചെങ്കിലും അര്‍ജന്റീനയ്ക്ക് അത് ഗോളാക്കാനായില്ല. മത്സരത്തിന്റെ അറുപത്തിയഞ്ചാം മിനിറ്റില്‍ മികച്ച പൊസിഷനില്‍ നിന്ന് ഗോള്‍ കിക്ക് ലഭിച്ചെങ്കിലും മെസിക്ക് അത് മുതലാക്കാനായില്ല. മത്സരത്തിന്റെ 71-ാം മിനിറ്റിലാണ് ബ്രസീലിന്റെ രണ്ടാം ഗോള്‍ പിറന്നത്. റോബര്‍ട്ടോ ഫെര്‍മിനോയുടെ വകയായിരുന്നു ഗോള്‍.

ഗ്രൂപ്പ് ചാമ്ബ്യന്മാരായാണ് ബ്രസീല്‍ ക്വാര്‍ട്ടറിലെത്തിയതെങ്കില്‍ രണ്ടാംസ്ഥാനക്കാരായിരുന്നു അര്‍ജന്റീന. നാളെ നടക്കുന്ന ചിലി-പെറു മത്സരത്തിലെ വിജയികളെയാണ് ബ്രസീല്‍ ഫൈനലില്‍ നേരിടുക.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here