രണ്ട് കുട്ടികള്‍ മാത്രം മതിയെന്ന നിയമം വരണം, ലംഘിക്കുന്നവരുടെ വോട്ടവകാശം എടുത്തുകളയണം-കേന്ദ്രമന്ത്രി

0
230

പാറ്റ്ന (www.mediavisionnews.in)  :രണ്ട് കുട്ടികള്‍ മാത്രം മതിയെന്ന തരത്തിലുള്ള നിയമം രാജ്യത്തുണ്ടാവണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. മാത്രമല്ല നിയമം ലംഘിക്കുന്നവരുടെ വോട്ടവകാശം എടുത്തു കളയണമെന്നും ഗിരിരാജ് സിങ് അഭിപ്രായപ്പെട്ടു.

ബീഹാറിലെ ബെഗുസാരയ് മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപിയാണ് ഗിരിരാജ് സിങ്ങ്. രാജ്യത്തെ വര്‍ധിക്കുന്ന ജനസംഖ്യ കണക്കിലെടുത്ത് ലോകജന സംഖ്യാദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ ഐക്യത്തിനും പ്രകൃതി വിഭവങ്ങള്‍ക്കും ജനസംഖ്യാ വര്‍ധനവ് ഭീഷണിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജനസംഖ്യാ നിയന്ത്രണത്തിനായി ശക്തമായ നിയമം നിലവില്‍ വരണം. പാര്‍ലമെന്റില്‍ ഈ വിഷയം ചര്‍ച്ചയ്ക്ക് കൊണ്ടു വരണം. ഇസ്ലാമിക രാജ്യങ്ങള്‍ പോലും ഇത്തരത്തിലുള്ള ജനസംഖ്യാനിയന്ത്രണത്തിന് മുന്‍കൈ എടുക്കുന്നുണ്ട്.പക്ഷെ ഇന്ത്യയില്‍ ജനസംഖ്യാ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നാല്‍ അത് അപ്പോള്‍ മതങ്ങളുമായി കൂട്ടിക്കെട്ടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here