മൊഗ്രാൽ പെർവാഡിൽ നിന്നും മികവ് തെളിയിച്ച് ഒരു പ്രതിഭാശാലി കൂടി

0
585

മൊഗ്രാൽ: (www.mediavisionnews.in) പെർവാഡ് കെ.കെ റോഡിലെ ഇർഷാദ് ഇബ്രാഹിം ഇന്ത്യയിലെ തന്നെ മികച്ച എഞ്ചിനിയറിങ് സ്ഥാപനമായ കോഴിക്കോട്ടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (NIT) മെറിറ്റ് സീറ്റിൽ ബി ടെകിന് പ്രവേശനം നേടി നാടിന് അഭിമാനമായി മാറി.

10 ലക്ഷത്തിൽ പരം ഉദ്യോഗാർത്ഥികൾ എഴുതിയ ഓൾ ഇന്ത്യ ലെവൽ എഞ്ചിനിയറിങ് ജോയിന്റ് എൻട്രൻസ് എക്സാമിനേഷനിൽ (JEE) 12339 റാങ്ക് നേടിയാണ് (95.76% മാർക്ക്) ഇർഷാദ് ഒ.ബി.സി മെറിറ്റ് ക്വാട്ടയിൽ എൻ.ഐ.ടി കാലിക്കറ്റിൽ അഡ്മിഷൻ നേടിയത്.

മനക്കരുത്തും നിശ്ചയദാർഢ്യവും കൈമുതലാക്കി ലക്ഷ്യ ബോധത്തോടെ മുന്നേറിയ ഇർഷാദിന്റെ കഠിനാദ്ധ്വാനത്തിനുള്ള ഫലം കൂടിയാണ് ഈ നേട്ടം.

എസ്സാ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന് സി.ബി.എസ്.ഇ സിലബസിൽ 92% മാർക്കോടെ എസ്.എസ്.എൽ.സി വിജയിച്ച ഇർഷാദ്, തളങ്കര ദഖീറത്ത് സ്കൂളിൽ നിന്നാണ് പ്ലസ് ടു പഠനം പൂർത്തിയാക്കിയത്. ഇതിനിടയിൽ കായിക – ശാസ്ത്ര മേളകളിലും ഇർഷാദ് മികവ് തെളിയിച്ചു. തുടർന്ന് ഒരു വർഷം പാലാ ബ്രില്ല്യൻസ് എൻട്രൻസ് കോച്ചിങ് സെന്ററിൽ നിന്ന് തീവ്ര പരിശീലനം നേടിയതിന് ശേഷമാണ് ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ പരീക്ഷയെ നേരിട്ട് തിളക്കമാർന്ന വിജയം കരസ്ഥമാക്കിയത്. പഠനകാര്യത്തിൽ രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയാണ് ഇർഷാദിന് ലഭിച്ചത്.

പെർവാഡ് കെ കെ റോഡിലെ ഇബ്രാഹിം – മൈമൂന ദമ്പതികളുടെ പുത്രനാണ് ഇർഷാദ് ഇബ്രാഹിം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here