മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു; നടപടി സ്ഥാനാര്‍ത്ഥിയായ കെ.സുരേന്ദ്രന്‍ നല്‍കിയ അപേക്ഷയില്‍

0
186

കൊ​ച്ചി (www.mediavisionnews.in): മ​ഞ്ചേ​ശ്വം തെ​ര​ഞ്ഞെ​ടു​പ്പ് കേ​സ് ഹൈ​ക്കോ​ട​തി അ​വ​സാ​നി​പ്പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച്‌ ന​ല്‍​കി​യ ഹ​ര്‍​ജി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സു​രേ​ന്ദ്ര​ന്‍ പി​ന്‍​വ​ലി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി തീ​രു​മാ​നി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക്ര​മ​ക്കേ​ട് തെ​ളി​യി​ക്കാ​ന്‍ പ​ര​മാ​വ​ധി ശ്ര​മി​ച്ചെ​ങ്കി​ലും ത​ന്‍റെ ആ​രോ​പ​ണം സാ​ക്ഷി വി​സ്താ​ര​ത്തി​ലൂ​ടെ തെ​ളി​യി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സു​രേ​ന്ദ്ര​ന്‍ ഹ​ര്‍​ജി പി​ന്‍​വ​ലി​ച്ച​ത്. ഹ​ര്‍​ജി പി​ന്‍​വ​ലി​ക്കാ​നു​ള്ള സു​രേ​ന്ദ്ര​ന്‍റെ അ​പേ​ക്ഷ‍ കോ​ട​തി നേ​ര​ത്തെ അ​നു​വ​ദി​ച്ചി​രു​ന്നു.കേ​സ് ന​ട​ത്തി​പ്പി​ന്‍റെ ചെ​ല​വ് സു​രേ​ന്ദ്ര​ന്‍ ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട ന​ല്‍​കി​യ ഹ​ര്‍​ജി എ​തി​ര്‍​ക​ക്ഷി പി​ന്‍​വ​ലി​ച്ച​തോ​ടെ​യാ​ണ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ണ​മാ​യി അ​വ​സാ​നി​പ്പി​ക്കാ​ന്‍ കോ​ട​തി തീ​രു​മാ​നി​ച്ച​ത്. അ​തേ​സ​മ​യം, കേ​സി​ന്‍റെ ഭാ​ഗ​മാ​യി കൊ​ണ്ടു​വ​ന്ന വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ കാ​ക്ക​നാ​ട്ട് നി​ന്ന് മ​ഞ്ചേ​ശ്വ​ര​ത്തെ​ക്ക് തി​രി​കെ​കൊ​ണ്ടു പോ​കു​ന്ന​തി​ന്‍റെ ചെ​ല​വാ​യ 42,000 രൂ​പ സു​രേ​ന്ദ്ര​ന്‍ ന​ല്‍​ക​ണം. 

സു​രേ​ന്ദ്ര​നെ​തി​രെ മ​ല്‍​സ​രി​ച്ച്‌ വി​ജ​യി​ച്ച്‌ എം​എ​ല്‍​എ​യാ​യ പി.​കെ.​അ​ബ്ദു​ല്‍ റ​സാ​ഖ് അ​ന്ത​രി​ച്ച​തോ​ടെ​യാ​ണ് കേ​സ് അ​ന​ശ്ചി​ത​ത്വ​ത്തി​ലാ​യ​ത്. 89 വോ​ട്ടു​ക​ള്‍​ക്കാ​ണ് മ​ഞ്ചേ​ശ്വ​ര​ത്ത് സു​രേ​ന്ദ്ര​ന്‍ പ​രാ​ജ​യ​പ്പെ​ട്ട​ത്. വ്യാ​പ​ക​മാ​യ ക​ള്ള​വോ​ട്ടാ​ണ് ത​ന്‍റെ പ​രാ​ജ​യ​കാ​ര​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു സു​രേ​ന്ദ്ര​ന്‍റെ ഹ​ര്‍​ജി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here