മംഗൽപ്പാടി താലൂക്ക് ആശുപത്രിൽ രോഗികൾക്ക് സേവനം ലഭിക്കുന്നില്ല; ഒ.പി ടിക്കറ്റ് നൽകിയ ഇരുപതോളം രോഗികളെ പരിശോധിക്കാതെ ഡോക്ടർ മടങ്ങി

0
277

ഉപ്പള: (www.mediavisionnews.in) മംഗൽപ്പാടി താലൂക്ക് ആശുപത്രിയിൽ രോഗികൾക്കു നേരെ ഡോക്ടർമാരുടെയും ആശുപത്രി ജീവനക്കാരുടെയും ധിക്കാരപരമായ നടപടിയെന്ന് പരാതി. ഇവിടെ ആശുപത്രി ജീവനക്കാർക്കും ഡോക്ടർമാർക്കുമെതിരെ പരാതികൾ വ്യാപകമാകുന്നതിനിടെയാണ് രോഗികളോടുള്ള അയിത്തവും ഇന്ന് പ്രകടമായത്. ഒ.പി ടിക്കറ്റ് എടുത്ത് മണിക്കൂറുകളോളം ഡോക്ടറെ കാത്തിരുന്ന ഇരുപതോളം രോഗികൾക്കാണ് ഡോക്ടറെ കാണാൻ സാധിക്കാത്തത്. ഒ.പി ടിക്കറ്റ് എടുത്ത് കാത്തിരുന്ന രോഗികൾ അവസാനം നിരാശയിലായി. സമയം വൈകിയെന്ന കാരണം പറഞ്ഞാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ സ്ത്രീകളടക്കമുള്ള പ്രായമായ രോഗികളെ പരിശോധിക്കാതെ മടക്കി അയച്ചത്. ആറ് മണി വരെ രോഗികളെ പരിശോധിക്കണമെന്നിരിക്കെ രണ്ട് മണിക്കൂർ മുമ്പാണ് ഡോക്ടർമാർ സ്ഥലം വിട്ടത്. ഇതിൽ അഡ്മിറ്റ് ചെയ്ത പ്രായമായ രോഗിയുടെ ഗ്ലൂക്കോസ് പോലും പാതി വഴിയിലാക്കിയാണ് ഡോക്ടർ മടങ്ങിയത്.

കഴിഞ്ഞ ദിവസങ്ങളിലും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ദിവസവും ആറ് ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്ന ഇവിടെ മൂന്ന് ഡോക്ടർമാർ മുഴുസമയവും സേവനമനുഷ്ഠിക്കണമെന്ന വ്യവസ്ഥയുണ്ടെന്നിരിക്കെ പലപ്പോഴും യഥാസമയം രോഗികൾക്ക് ചികിത്സ കിട്ടാതെ വരുന്നുവെന്ന അക്ഷേപം ശക്തമാണ്. ദിവസവും അഞ്ഞൂറിലേറെ ആളുകളാണ് വിവിധ രോഗങ്ങൾക്കായി ചികിത്സ തേടിയെത്തുന്നത്. ഇവിടെത്തെ ഭൂരിഭാഗം ഡോക്ടർമാരും സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്യുന്നതായുള്ള ആരോപണവും നിലനിൽക്കുന്നുണ്ട്. താമസ സൗകര്യം ഉണ്ടായിട്ടും ഡോക്ടർമാർ രാത്രികാലങ്ങളിൽ ഇവിടെ ഉണ്ടാവാറില്ല.

ബ്ലോക്ക് പഞ്ചായത്ത് ഫണ്ടും എം.എൽ.എ ഫണ്ടുപയോഗിച്ചും ലക്ഷങ്ങളുടെ നവീകരണ പ്രവർത്തനങ്ങളാണ് ആശുപത്രിയിൽ നടത്തിയത്. അത്യാധുനിക രീതിയിലുള്ള ലാബും സ്വകാര്യ പങ്കാളിത്വത്തോടെയുള്ള ഡയാലിസിസ് സെന്ററും ഇവിടെയുണ്ട്. 24 മണിക്കൂർ കിടത്തി ചികിത്സയടക്കമുള്ള സൗകര്യങ്ങൾ ഒരുങ്ങുന്നതിനിടെയാണ് ആശുപത്രി ജീവനക്കാരും ഡോക്ടർമാരും ചികിത്സ മുടക്കുന്ന സമീപനവുമായി രംഗത്തു വരുന്നത്. ഡോക്ടർമാരടക്കമുള്ള ഒരു വിഭാഗം ഉദ്യോഗസ്ഥരാണ് ആശുപത്രിയെ തകർക്കാനുള്ള ശ്രമം നടത്തി കൊണ്ടിരിക്കുന്നത്. ഡോക്ടർമാരുടെ ഈ സമീപനം ഏറെ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here