ന്യൂഡല്‍ഹി: (www.mediavisionnews.in) മംഗലാപുരം, അഹ്മദാബാദ്, ലഖ്നോ വിമാനത്താവളങ്ങള്‍ 50 വര്‍ഷത്തേക്ക് അദാനി എന്റര്‍പ്രൈസസിന് കൈമാറാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. അദാനി ലേലത്തില്‍ പിടിച്ച തിരുവനന്തപുരം, ഗുവാഹതി, ജയ്പുര്‍ എന്നീ വിമാനത്താവളങ്ങളുടെ കൈമാറ്റക്കാര്യത്തില്‍ ഇൗ മാസംതന്നെ തീരുമാനമുണ്ടാകും.
കേരള സര്‍ക്കാര്‍ എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് തിരുവനന്തപുരത്തിെന്റ കാര്യത്തില്‍ തല്ക്കാലം തീരുമാനം മാറ്റിവെച്ചത്. വിമാനത്താവള നടത്തിപ്പില്‍ അവകാശമുന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിക്ക് നല്കിയ നിവേദനം പരിശോധിച്ച് കേന്ദ്രം വൈകാതെ നിലപാെടടുക്കുമെന്ന് വ്യോമയാന മന്ത്രി സര്‍ദീപ് സിങ് പുരി രാജ്യസഭയില്‍ വിശദീകരിച്ചു.
ആറു വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കാനാണ് തത്ത്വത്തില്‍ തീരുമാനിച്ചിരുന്നത്. ഇൗ വിമാനത്താവളങ്ങളില്‍ എത്തുന്ന ഒാരോ യാത്രക്കാരെന്റയും പേരില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഒാഫ് ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ തുക നല്‍കാമെന്ന് വാഗ്ദാനം ചെയ്തത് അദാനി ഗ്രൂപ്പാണ്. ഇതിനിടയിലാണ് വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി കേരളം എതിര്‍പ്പ് അറിയിച്ചത്. കേരളത്തിെന്റ ആവശ്യം അംഗീകരിക്കാന്‍ സാധ്യത വിരളമാണ്. ആവശ്യം പരിശോധിക്കുന്നതിെന്റ പേരില്‍ തീരുമാനം തല്ക്കാലം മാറ്റിവെച്ചുവെന്നു മാത്രം.
മംഗലാപുരം അടക്കം മൂന്നു വിമാനത്താവളങ്ങള്‍ അദാനി ഗ്രൂപ് ഏറ്റെടുക്കുമ്പോൾ അവിടെ ജോലി ചെയ്യുന്നവര്‍ക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരായി തുടരുകയോ അദാനി ഗ്രൂപ്പിലേക്കു മാറുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. വിമാനത്താവള നടത്തിപ്പില്‍ പുതുമുഖമാണ് അദാനി ഗ്രൂപ്.
പ്രവര്‍ത്തനപരിചയമുള്ള മറ്റു സ്വകാര്യ കമ്പനികളെ തഴഞ്ഞാണ് അദാനി ഗ്രൂപ്പിന് ആറു വിമാനത്താവളങ്ങളും പാട്ടത്തിനു കൈമാറാന്‍ നടപടിയുണ്ടായത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.