മഞ്ചേശ്വരം (www.mediavisionnews.in) : മഞ്ചേശ്വരത്തു കുട്ടിയെ തട്ടിക്കൊണ്ടുപോയതിനു പിന്നിൽ ഗൾഫിൽ നിന്നുള്ള ക്വട്ടേഷനെന്നു വിവരം. തട്ടിക്കൊണ്ടുപോയ വിദ്യാർഥിയുടെ അടുത്ത ബന്ധുവിനു മാസങ്ങൾക്കു മുൻപ് ഗൾഫിൽ നിന്ന് നാലരക്കിലോ സ്വർണം മറ്റൊരാൾക്കു കൈമാറാൻ ഏൽപിച്ചിരുന്നു. എന്നാൽ, യാത്രയ്ക്കിടെ തന്നെ പിന്തുടർന്നെത്തിയ കസ്റ്റംസ് സംഘം സ്വർണം കൊണ്ടുപോവുകയും കസ്റ്റംസിന്റെ കയ്യിൽ നിന്ന് താൻ ഓടി രക്ഷപ്പെടുകയായിരുന്നെന്നും ബന്ധു പറഞ്ഞു.
മഞ്ചേശ്വരത്തു കുട്ടിയെ തട്ടിക്കൊണ്ടുപോയതിനു പിന്നിൽ ഗൾഫിൽ നിന്നുള്ള ക്വട്ടേഷനെന്നു വിവരം. തട്ടിക്കൊണ്ടുപോയ വിദ്യാർഥിയുടെ അടുത്ത ബന്ധുവിനു മാസങ്ങൾക്കു മുൻപ് ഗൾഫിൽ നിന്ന് നാലരക്കിലോ സ്വർണം മറ്റൊരാൾക്കു കൈമാറാൻ ഏൽപിച്ചിരുന്നു. എന്നാൽ, യാത്രയ്ക്കിടെ തന്നെ പിന്തുടർന്നെത്തിയ കസ്റ്റംസ് സംഘം സ്വർണം കൊണ്ടുപോവുകയും കസ്റ്റംസിന്റെ കയ്യിൽ നിന്ന് താൻ ഓടി രക്ഷപ്പെടുകയായിരുന്നെന്നും ബന്ധു പറഞ്ഞു.
അതിനിടെ ഗൾഫിലെ സംഘം സ്വർണം ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തി.ഖത്തറിൽ നിന്നുള്ള വ്യക്തിയാണ് ഇതിനു പിന്നിലെന്നും വിവരമുണ്ട്. വിദേശത്തെ നമ്പറുകളിൽ നിന്നു കുട്ടിയുടെ ബന്ധുക്കൾക്ക് ഫോൺ സന്ദേശം ലഭിച്ചിട്ടുണ്ട്. കൊടുക്കാനുള്ള പണം ഒരു മാസത്തിനകം നൽകാമെന്നും കുട്ടിയെ വിട്ടു തരണമെന്നും പറഞ്ഞിട്ടും പ്രതികൾ തയാറായില്ലെന്ന് ബന്ധുക്കളിലൊരാൾ പറഞ്ഞു.
അതേ സമയം സ്വർണവുമായി ബന്ധപ്പെട്ട് 3 കിലോയുടെ തർക്കമാണ് ഗൾഫിലുള്ളതെന്നു പറയപ്പെടുന്നു. തട്ടിക്കൊണ്ടു പോയ സംഘം ഇപ്പോൾ ആവശ്യപ്പെടുന്നതു 3 കോടിയാണെന്നും പ്രചരിക്കുന്നു. വിദ്യാർഥി എവിടെയാണെന്നു ഇതുവരെ കണ്ടെത്താനായില്ല. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. മഞ്ചേശ്വരം പൊലീസ് വിദ്യാർഥിയുടെ സഹോദരിയിൽ നിന്ന് മൊഴിയെടുത്തു.
തട്ടിക്കൊണ്ടുപോകൽ ആളുമാറിയെന്നു സംശയം
ക്വട്ടേഷൻ സംഘം വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയത് ആളുമാറിയെന്നു സംശയം. വിദ്യാർഥിയുടെ മാതൃസഹോദരനുമായാണു സ്വർണക്കടത്തു സംഘത്തിന്റെ തർക്കമെന്നു പൊലീസ് പറയുന്നു. ഇയാളുടെ കുട്ടിയെയാണ് സംഘം തട്ടിക്കൊണ്ടുപോകാൻ ഉന്നം വച്ചിരുന്നത്. എന്നാൽ, ഇത് ചെറിയ കുട്ടിയായതിനാൽ മൂത്ത സഹോദരന്റെ മകനെ തട്ടിക്കൊണ്ടു പോകാനായിരുന്നു പിന്നീട് സംഘം തീരുമാനിച്ചത്. പക്ഷേ ആളുമാറിയാണ് സഹോദരിയുടെ മകനെ സംഘം പിടികൂടിയതെന്നാണ് ബന്ധുക്കളുടെ സംശയം.
ഇവരുടെയെല്ലാം വീടുകൾ സുങ്കതക്കട്ട കളിയൂരിൽ ഒരു കിലോമീറ്റർ ചുറ്റളവിലാണ്. തട്ടിക്കൊണ്ടുപോയ സംഘം വഴിയിൽ വച്ച് കാർ മാറിയെന്നു സംശയിക്കുന്നു. കുട്ടിയുടെ മൊബൈൽ ലൊക്കേഷൻ കന്യാന, മിയാപദവ് എന്നിവിടങ്ങളിൽ കണ്ടെത്തിയെങ്കിലും പിന്നീട് സ്വിച്ച് ഓഫ് ആയി. വൊർക്കാടി, മഞ്ചേശ്വരം, ആനക്കല്ല് എന്നിവിടങ്ങളിൽ സംഘം കറങ്ങിയതായി സൂചനയുണ്ട്. സംഭവത്തിൽ പൊലീസ് സൈബർസെല്ലിന്റെയും കർണാടക പൊലീസിന്റെയും സഹായം തേടിയിട്ടുണ്ട്.
സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്നാണ് ഇപ്പോൾ ലഭിച്ച സൂചന. കർണാടകയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.” -ജെയിംസ് ജോസഫ്, ജില്ലാ പൊലീസ് മേധാവി.
വിദ്യാർഥിയുടെ ഫോണിൽ നിന്ന് സന്ദേശം
തട്ടിക്കൊണ്ടുപോയ സംഘം വിദ്യാർഥിയുടെഫോണിൽ നിന്ന് അയച്ച സന്ദേശം: ‘ഞാൻ ചോദിക്കുന്നത് നിന്റെ ഹഫ്തയല്ല, കട്ട മുതല്, നീ എന്റെ കയ്യിൽ നിന്ന് കട്ട മുതല്, നിന്റെ മോൻ എന്റെ അടുത്തുണ്ട്. നീ പരാതി കൊടുക്കുന്നെങ്കിൽ കൊടുക്കൂ. ഒപ്പം ഒരു കബറ് കൂടി കുഴിച്ചു വയ്ക്ക്’വിദ്യാർഥിയുടെ ശബ്ദ സന്ദേശം ‘എളാപ്പാ, അവരുടെ പൈസ വഞ്ചിച്ചിട്ടുണ്ട്, ആ പൈസ അവർക്ക് കൊടുത്തേക്ക്, കൊടുത്താൽ അവർ എന്നെ വിടും, അല്ലേൽ അവർ എന്നെ വിടില്ല’. (ഈ സന്ദേശങ്ങൾ ലഭിച്ച ശേഷം ഫോൺ സ്വിച്ച് ഓഫ് ആയി).
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.