കര്‍ണ്ണാടകയില്‍ വിശ്വാസവേട്ടെടുപ്പ് നടക്കാനിരിക്കെ ഒരു കോണ്‍ഗ്രസ് എം.എല്‍.എയെ കാണാതായി

0
441

ദേവനഹള്ളി: (www.mediavisionnews.in) കര്‍ണാടകിയില്‍ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടാന്‍ ഇരിക്കെ ഒരു എം.എല്‍.എയെ കൂടികാണാതായി. കോണ്‍ഗ്രസ് എം.എല്‍.എയായ ശ്രീമന്ത് പാട്ടീലിനെയാണ് കാണാതായത്.

ഇന്നലെ വൈകീട്ടോടെ എം.എല്‍.എയെ കാണാതായെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം എം.എല്‍.എ ഡോക്ടറെ കാണാന്‍ പോയതാണെന്നായിരുന്നു കെ.പി.സി.സിയുടെ വിശദീകരണം. ഇന്ന് രാവിലെ എം.എല്‍.എ തിരികെയെത്തുമെന്നും കെ.പി.സി.സി പറഞ്ഞിരുന്നു.

ഇന്നലെ വൈകീട്ട് ജി.പരമേശ്വരയ്യയും കെ.പി.സി.സി അധ്യക്ഷനുമെല്ലാം എം.എല്‍.എമാരെ കണ്ടിരുന്നു. എന്നാല്‍ ഈ കുട്ടത്തില്‍ ശ്രീമന്ത് പാട്ടീല്‍ ഉണ്ടായിരുന്നില്ല.

ഫോണ്‍ റിസോര്‍ട്ടില്‍ തന്നെ വെച്ചിട്ടാണ് എം.എല്‍.എ പുറത്തുപോയത്. ശ്രീമന്ത് ഹള്ളിയിലെ പ്രകൃതി റിസോര്‍ട്ടിലായിരുന്നു എം.എല്‍.എമാര്‍ ഉണ്ടായിരുന്നത്.

അതേസമയം കര്‍ണാടകയിലെ വിമത എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്നും വിമത എം.എല്‍.എമാരെ നിര്‍ബന്ധിച്ച് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുപ്പിക്കരുതെന്നുമുള്ള സുപ്രീം കോടതി വിധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ണാടക കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

കര്‍ണാടക നിയസഭയുടെ അവകാശങ്ങള്‍ ലംഘിക്കുന്ന വിധിയാണ് സുപ്രീം കോടതിയുതെന്നും തെറ്റായ വിധിയാണ് സുപ്രീം കോടതി നടത്തിയതെന്നുമാണ് കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ദിനേശ് ഗുണ്ടു റാവു പ്രതികരിച്ചത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here