ഇരട്ട പ്രഹരം: കേന്ദ്രത്തിന് പിന്നാലെ സംസ്ഥാനവും നികുതി വര്‍ദ്ധിപ്പിച്ചു, പെട്രോളിന് 2.50, ഡീസലിന് 2.47 രൂപയും കൂടി

0
367

തിരുവനന്തപുരം: (www.mediavisionnews.in) കേന്ദ്രബഡ്‌ജറ്റിലെ പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്തെ ഇന്ധനവിലയില്‍ വന്‍ വര്‍ദ്ധനവ്. പെട്രോള്‍ ലിറ്ററിന് 2.50 രൂപ, ഡീസല്‍ ലിറ്ററിന് 2.47 രൂപ എന്നിങ്ങനെയാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ ദിവസം കേന്ദ്രബഡ്‌ജറ്റില്‍ പ്രഖ്യാപിച്ച അധിക നികുതിക്ക് മുകളില്‍ സംസ്ഥാന നികുതി കൂടി വരുന്നതിനാലാണ് ഇത്രയും തുക വര്‍ദ്ധിക്കുന്നത്. എന്നാല്‍ ഇന്ധന വില വര്‍ദ്ധനയിലൂടെ കേരളത്തിന് വരുമാന വര്‍ദ്ധനയുണ്ടാകില്ലെന്നാണ് കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക് വിശദീകരിച്ചത്.

ഇന്ധന എക്‌സൈസ് തീരുവയും റോഡ് സെസും ഓരോ രൂപ വീതം വര്‍ദ്ധിപ്പിക്കാനാണ് നിര്‍മലാ സീതാരാമന്‍ കഴിഞ്ഞ ദിവസം ബഡ്‌ജറ്റില്‍ പ്രഖ്യാപിച്ചത്. ഇതുവഴിമാത്രം പെട്രോളിനും ഡീസലിനും കൂടിയത് 2 രൂപ വീതം. അടിസ്ഥാന വിലയ്ക്കും കേന്ദ്ര സര്‍ക്കാര്‍ തീരുവയും ചേര്‍ന്നുള്ള വിലയ്ക്ക് മുകളിലാണ് സംസ്ഥാനം വില്‍പന നികുതി ചുമത്തുന്നത്. പെട്രോളിന് 30 ശതമാനവും ഡീസലിന് 23 ശതമാനവുമാണ് സംസ്ഥാന നികുതി. ഇതോടെ സംസ്ഥാനത്ത് പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയുമായി വില. അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുമ്ബോള്‍ നികുതി കൂട്ടുകയും വില കൂടുമ്ബോള്‍ നികുതി കുറയ്ക്കാതിരിക്കുകയും ചെയ്യുന്നത് തുടരുന്നതിനിടയിലാണ് അധികഭാരം. ഇത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇതിനുപുറമേ, സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഒരു രൂപ കിഫ്ബി സെസിന്റെ ഭാരവുമുണ്ട്.

അതിനിടെ, പെട്രോളിനും ഡീസലിനും വില കൂടുന്നത് സ്വകാര്യ വാഹനമുള്ളവരെ വിഷമിപ്പിക്കുമെന്നും ഇത് വിലക്കയറ്റത്തിനും ഇടയാക്കുമെന്നും സാമ്ബത്തിക വിദഗ്‌ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പണക്കാരെ സംതൃപ്‌തിപ്പെടുത്താന്‍ മാത്രമുള്ള ബഡ്‌ജറ്റാണിതെന്ന് പ്രതിപക്ഷ പാര്‍ട്ടികളും ആരോപിച്ചിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here