ഇന്ത്യയ്ക്ക് പുതിയ ജേഴ്‌സി, കരാര്‍ സ്വന്തമാക്കി മലയാളി കമ്പനി

0
214

മുംബൈ(www.mediavisionnews.in) :അടുത്ത സെപ്തംബര്‍ മുതല്‍ ടീം ഇന്ത്യയ്ക്ക് പുതിയ ജേഴ്‌സി. മലയാളി കമ്പനിയായ ബൈജൂസ് ലേണിംഗ് ആപ്പാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി സ്‌പോണ്‍സര്‍മാര്‍. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലാണ് ടീം ഇന്ത്യ ബൈജൂസ് ലേണിംഗ് അപ്പിന്റെ ലോഗോയോടു കൂടിയ ജേഴ്‌സി അണിയുക.

അതെസമയം എത്ര തുകയ്ക്കാണ് ബൈജൂസ് ആപ്പ് സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. മലയാളിയായ ബൈജു രവീന്ദ്രന്‍ സ്ഥാപിച്ച വിദ്യാഭ്യാസ സഹായ ആപ്പാണ് ബൈജൂസ് ലേണിംഗ് ആപ്പ്. ബംഗളൂരു ആസ്ഥാനമാക്കിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ കഴിഞ്ഞ അഞ്ച് കൊല്ലത്തിനുള്ളില്‍ ഏറ്റവും മൂല്യം നേടിയെടുത്ത കമ്പനികളില്‍ ഒന്നാണ് ബൈജൂസ്. അടുത്തിടെ ഇന്ത്യ-ന്യൂസിലാന്റ് പരമ്പരയുടെ മുഖ്യ പ്രയോജകര്‍ ബൈജൂസ് ആയിരുന്നു.

നിലവില്‍ ചൈനീസ് മൊബൈല്‍ ബ്രാന്റായ ഓപ്പോയാണ് ഇന്ത്യന്‍ ടീമിന്റെ സ്‌പോണ്‍സേര്‍സ്. മാര്‍ച്ച് 2017- ല്‍ അഞ്ചു കൊല്ലത്തേക്ക് 1,079 കോടി മുടക്കിയാണ് ജേഴ്‌സി കരാര്‍ ഓപ്പോ നേടിയത്. എന്നാല്‍ ഈ കരാറാണ് ഇപ്പോള്‍ ബൈജുവിന് ഓപ്പോ മറിച്ച് നല്‍കിയിരിക്കുന്നത്.

എന്നാല്‍ ഓപ്പോ പിന്‍മാറുന്നത് ബി.സി.സി.ഐയ്ക്ക് നഷ്ടമൊന്നും ഉണ്ടാക്കില്ല. ഓപ്പോയില്‍ നിന്നും ലഭിക്കേണ്ട തുക അതേ കരാറില്‍ തന്നെ ബി.സി.സി.ഐയ്ക്ക് ലഭിക്കും. ദക്ഷിണാഫ്രിക്കയുമായുള്ള സീരിസിലായിരിക്കും ബൈജൂസ് ആപ്പിന്റെ പരസ്യം ഇന്ത്യന്‍ ജേര്‍സിയില്‍ പ്രത്യക്ഷപ്പെടുക എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യയുടെ വിന്‍ഡീസ് പരമ്പര വരെ മാത്രമാണ് ഓപ്പോ ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സിയില്‍ ഇടം പിടിക്കുക. ഇന്ത്യന്‍ ജേഴ്സി ബ്രാന്റ് ചെയ്തത് അസന്തുലിതമാണെന്ന ഓപ്പോയുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് തങ്ങളുടെ ജേഴ്‌സി അവകാശം ഓപ്പോ ബൈജൂസ് ആപ്പിന് കൈമാറുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here