അളളാഹു ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു;വിജയത്തിന്റെ ക്രൈഡിറ്റ് പങ്കുവെച്ച് ഒയിന്‍ മോര്‍ഗന്‍

0
266

ലോര്‍ഡ്‌സ് (www.mediavisionnews.in) :ആവേശകരമായ ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്റിനെ തകര്‍ത്ത് ഇംഗ്ലണ്ട് ആണ് ക്രിക്കറ്റിലെ ലോകചാമ്പ്യന്മാരായത്. ന്യൂസിലാന്‍റ് ഉയര്‍ത്തിയ 241 വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 50 ഓവറില്‍ 241 റണ്‍സിന് ഏവരും പുറത്താവുകയായിരുന്നു. അതിന് ശേഷമാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് കടന്നത്. സൂപ്പര്‍ ഓവറിലും ടൈ പിടിച്ചെങ്കിലും ഇംഗ്ലണ്ട് വിജയക്കൊടി പാറിച്ചു.

‘അളളാഹു തങ്ങള്‍ക്ക് ഒപ്പം ഉണ്ടായിരുന്നു’ എന്നാണ് മത്സശേഷം ഇംഗ്ലീഷ് നായകന്‍ ഒയിന്‍ മോര്‍ഗന്‍ പറഞ്ഞത്. കന്നി കീരിടം നേടിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞങ്ങളേക്കാള്‍ നന്നായി കളിച്ച് വരികയായിരുന്നു ന്യൂസിലന്റ് ഈ ടൂര്‍ണമെന്റില്‍. പക്ഷെ ഞങ്ങള്‍ക്ക് എന്തോ ഭാഗ്യം കൂടെ ഉണ്ടായിരുന്നു. ഗ്രൂപ്പ് മത്സരങ്ങളിലൊക്കെ ന്യീസിലന്റ് മികച്ച രീതിയില്‍ കളിച്ചു. ഇന്ത്യക്കെതിരായ സെമി ഫൈനലിലും ഗംഭീര പോരാട്ടം നടത്തി. ഇന്ത്യ വളരെ ശക്തമായ ടീമാണ് എന്നത് ഓര്‍ക്കണം,’ മോര്‍ഗന്‍ പറഞ്ഞു.

‘അളളാഹു ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. ഞാന്‍ ആദില്‍ റാഷിദിനോട് സംസാരിച്ചപ്പോള്‍ അവന്‍ പറഞ്ഞത് അളളാഹു എന്തായാലും നമ്മുടെ കൂടെ ഉണ്ടെന്നാണ്. ഞാനും പറഞ്ഞും നമ്മുടെ കൂടെ എന്തോ ഒരു ഭാഗ്യം ഉണ്ടായിരുന്നെന്ന്,’ മോര്‍ഗന്‍ വ്യക്തമാക്കി.

അയര്‍ലന്റില്‍ ജനിച്ചയാളാണ് മോര്‍ഗന്‍. ബെന്‍ സ്റ്റോക്സ് ആണെങ്കില്‍ ന്യൂസിലന്റുകാരനാണ്. ആദില്‍ റാഷിദും മൊയീൻ അലിയും പാക്കിസ്ഥാനില്‍ വേരുളളവരാണ്. ജൈസണ്‍ റോയ് ദക്ഷിണാഫ്രിക്കക്കാരനുമാണ്.

86 റണ്‍സില്‍ നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പതറുന്ന ഇംഗ്ലണ്ടിനെ ജോസ് ബട്ട്ലറും ബെന്‍ സ്റ്റോക്സും ചേര്‍ന്നാണ് കര കയറ്റിയത്. ഇരുവരും അര്‍ദ്ദ സെഞ്ച്വറികള്‍ നേടി. തുടക്കത്തില്‍ ഭാഗ്യത്തിന്‍റെ കൂടി സഹായത്താല്‍ ബെയര്‍സ്റ്റോ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും ഫെര്‍ഗൂസന്‍ വിലങ്ങുതടിയാവുകയായിരുന്നു. നീഷാമിന്‍റെ പന്തില്‍ ഇംഗ്ലണ്ട് നായകന്‍ ഇയോണ്‍ മോര്‍ഗനെ പുറത്താക്കാനായി ഫെര്‍ഗൂസനെടുന്ന ക്യാച്ച് വളരെ മികച്ചതായിരുന്നു. അവസാന ഓവര്‍ വരെ പിടിച്ചുനിന്ന്. അവസാന ഓവറില്‍ വേണ്ടത് 15 റണ്‍സ്. ബെന്‍ സ്റ്റോക്സ് ക്രീസില്‍. ബൌള്‍ട് അവസാന ഓവറെറിയാനെത്തുന്നു. അവസാനം ഭാഗ്യവും നിര്‍ഭാഗ്യവും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ മത്സരഫലം ടൈ. ഇനി മത്സരം സൂപ്പര്‍ ഓവറിലേക്ക്.

ഇംഗ്ലണ്ട് ആദ്യമായി ബാറ്റ് ചെയ്യാനെത്തുന്നു. ജോസ് ബട്ലറും ബെന്‍ സ്റ്റോക്സും ക്രീസില്‍. ബൌള്‍ട് തന്നെയാണ് പന്തെറിയുന്നത്. ഇംഗ്ലണ്ട് 15 റണ്‍സ് അടിച്ചെടുത്തു. ജോഫ്രാ ആര്‍ച്ചറാണ് ന്യൂസിലാന്‍റിനെതിരെ ബൌള്‍ ചെയ്യാനെത്തിയത്. ആവേശരകമായ അവസാന സൂപ്പര്‍ ഓവര്‍. ജിമ്മി നീഷമും മാര്‍ടിന്‍ ഗപ്ടിലും ക്രീസില്‍. ന്യൂസിലാന്‍റും 15 റണ്‍സ് എടുത്തു. പക്ഷെ, ഏറ്റവും കൂടുതല്‍ ബൌണ്ടറികള്‍ നേടിയ ആനുകൂല്യത്തില്‍ ഇംഗ്ലണ്ട് ലോക ചാമ്പ്യന്മാര്‍. ലോക്കി ഫെര്‍ഗുസന്‍, നീഷാം എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഗ്രാന്‍റ്ഹോം, മാറ്റ് ഹെന്റി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here