കുമ്പള: (www.mediavisionnews.in) ബേക്കൂര്‍ സ്വദേശി അല്‍ത്താഫിനെ (48) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ ഒരു പ്രതികൂടി പൊലീസ് വലയിലായതായി സൂചന. അതേ സമയം വിശദാംശങ്ങള്‍ വെളിപ്പടുത്താന്‍ അന്വേഷണ സംഘം തയ്യാറായില്ല. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് കുമ്പള സ്റ്റേഷന് ഹൗസ് ഓഫീസര്‍ രാജീവന് വലിയ വളപ്പ് പറഞ്ഞു. അതിനിടെ ഒളിവില്‍ കഴിയുന്ന അഞ്ചുപ്രതികളെ കണ്ടെത്തുന്നതിനായി പൊലീസ് തിരച്ചില്‍ വ്യാപിപ്പിച്ചു. മുഖ്യപ്രതി ബന്തിയോട് ബേക്കൂറിലെ ഷബീറും ഉപ്പള പെരിങ്കടിയിലെ റുമൈര്‍ (20) എന്ന റുമൈസിനെയുമാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
കര്‍ണാടകയില്‍ പത്തോളം കേസുകളില്‍ പ്രതിയായ ഷബീര്‍ ഭട്ക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ വാറണ്ടുള്ളതിനാല്‍ കോടതിയില്‍ കീഴടങ്ങിയിരുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.