സുരക്ഷാ ഉപകരണങ്ങളില്ലാതെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ ഏഴ് തൊഴിലാളികള്‍ മരിച്ചു

0
193

വഡോദര(www.mediavisionnews.in): ഗുജറാത്തിലെ വഡോദരയില്‍ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ ഏഴ് പേര്‍ മരിച്ചു. വഡോദരയ്ക്കടുത്തുള്ള ഫാര്‍ട്ടികുയിലെ ഒരു ഹോട്ടലില്‍നിന്നുള്ള അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെയാണ് ശുചീകരണത്തൊഴിലാളികളും ഹോട്ടല്‍ ജീവനക്കാരും മരിച്ചത്.

ശനിയാഴ്ചയാണ് സംഭവം. മരിച്ചവരില്‍ നാലുപേര്‍ ശുചീകരണ തൊഴിലാളികളും മൂന്നുപേര്‍ ഹോട്ടല്‍ ജീവനക്കാരുമാണ്. അഴുക്കുചാല്‍ വൃത്തിയാക്കുന്നതിന് ഇറങ്ങിയ ശുചീകരണ തൊഴിലാളി പുറത്തു വരാതിരുന്നതിനാല്‍ മറ്റുള്ളവര്‍ ഉള്ളില്‍ കടന്നു പരിശോധിക്കുകയും പിന്നീട് ഇവരെല്ലാം ശ്വാസംമുട്ടി മരിക്കുകയായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here