വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരം നിര്‍ത്തണം; റോഡുകളില്‍ ഹനുമാന്‍ മന്ത്രം ചൊല്ലി പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

0
469

കൊല്‍ക്കത്ത (www.mediavisionnews.in): വെള്ളിയാഴ്ച ദിവസം നമസ്‌കാരത്തിനായി വരുന്ന മുസ്ലിംകള്‍ റോഡ് ബ്ലോക്ക് ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് ഹനുമാന്‍ മന്ത്രം ചൊല്ലി റോഡിനു നടുവില്‍ യുവമോര്‍ച്ചയുടെ പ്രതിഷേധം. കൊല്‍ക്കത്തയിലെ ഹൗറയിലാണ് ബി.ജെ.പിയുടെ യുവജനസംഘടനയായ യുവമോര്‍ച്ചയുടെ പ്രതിഷേധം അരങ്ങേറിയത്.

വെള്ളിയാഴ്ച ദിവസം ജുമുഅ നമസ്‌കാരത്തിനായി പോകുന്നവരുടെ തിരക്കു മൂലം കൊല്‍ക്കത്തയിലെ പ്രധാന റോഡുകളില്‍ എല്ലാം ബ്ലോക്ക് അനുഭവപ്പെടുന്നുവെന്നാണ് യുവമോര്‍ച്ചയുടെ ആരോപണം. ഇതു മൂലം ആംബുലന്‍സും വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. മമതയുടെ കീഴില്‍ ഇതിനൊരു പരിഹാരം കണ്ടില്ലെങ്കില്‍ ഇനി വരുന്ന എല്ലാ ചൊവ്വാഴ്ചകളിലും റോഡിനു സമീപത്തുള്ള ക്ഷേത്രങ്ങളില്‍ ഹനുമാന്‍ മന്ത്രം ചൊല്ലുമെന്നും അവര്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷമാണ് ബംഗാളില്‍. ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ നിരന്തരം കൊമ്പു കോര്‍ക്കുകയാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here