വിവിധ പരീക്ഷകളിലെ ഉന്നത വിജയികളെ മംഗൽപ്പാടി ജനകീയ വേദി ആദരിച്ചു

0
440

ഉപ്പള (www.mediavisionnews.in): മംഗൽപാടി പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നും എസ്.എസ്.എൽ.സി യിൽ ഉന്നത വിജയവും, യു.എസ്.എസ് എൽ.എസ്.എസ് പരീക്ഷകളിൽ സ്കോളർഷിപ്പും നേടിയ വിദ്യാർത്ഥികളെ മംഗൽപാടി ജനകീയ വേദി കമ്മിറ്റി ആദരിച്ചു.

ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഇടപെട്ട് ജനങ്ങൾക്ക് എന്നും സഹായമേകുന്ന മംഗൽപാടി പഞ്ചായത്തിലെ സാമൂഹ്യ സംഘടനയാണ് മംഗൽപ്പാടി ജനകീയ വേദി.

ഉപ്പള യു.സി.സി.എഫ് ഓഫീസിൽ സംഘടിപ്പിച്ച പരിപാടി മംഗൽപാടി പഞ്ചായത്ത്‌ പ്രസിഡണ്ട് ശാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. ജനകീയവേദിയുടെ പ്രവർത്തനം വളരെ ശ്ലാഘനീയമാണെന്നും, സാമൂഹ്യ സംസ്‍കാരിക രംഗത്ത് ജനകീയവേദി നടത്തുന്ന സേവനങ്ങൾ സമൂഹം ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സിദ്ദിഖ് കൈകമ്പ അധ്യക്ഷതവഹിച്ചു. മുട്ടം കുനിൽ സ്കൂൾ പ്രിൻസിപ്പൽ തമ്പാൻനായർ, ആസിഫ് നാട്ടകൽ, ഹനീഫ് ഗോൾഡ് കിങ്, അഷാഫ്മൂസ, മഹ്മൂദ് കൈകമ്പ, നസീർ ഹിദായത് നഗർ, ഷാനവാസ് കുക്കാർ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഒ.എം റഷീദ് സ്വതവും അബൂ തമാം നന്ദിയും പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here