‘വന്ദേമാതരം ചൊല്ലില്ല, അത് ഇസ്‌ലാമിന് എതിര്’- ബി.ജെ.പി എം.പിമാര്‍ക്കു മുന്നില്‍ ഉറച്ച നിലപാടുമായി എസ്.പി എം.പി

0
242

ന്യൂഡല്‍ഹി(www.mediavisionnews.in): സത്യപ്രതിജ്ഞക്കിടെ ബി.ജെ.പി എം.പിമാരുടെ തീവ്ര ഹിന്ദുത്വ ദേശീയത നിറഞ്ഞ മുദ്രാവാക്യങ്ങളും അതിന് പ്രതിപക്ഷ എം.പിമാര്‍ നല്‍കിയ മറുപടികളുമാണ് രണ്ടാം ദനത്തിലെ ലോക്‌സഭാ സമ്മേളനത്തിലെ ശ്രദ്ധേയ കാഴ്ച. ജയ്ശ്രീറാം വിളിക്ക് ജയ്ഭീം ജയ് മീം തക്ബീര്‍ അല്ലാഹുഅക്ബര്‍ എന്ന അസദുദ്ദീന്‍ ഉവൈസിയുടെ മറുപടി ഇന്നലെ ഏറെ ചര്‍ച്ചയായിരുന്നു.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള സമാജ് വാദി പാര്‍ട്ടി എം.പി ഷഫീഖുറഹ്മാന്‍ ബര്‍ഖ് ആണ് നിലപാടിന്റെ കാര്യത്തില്‍ ശ്രദ്ധേയനായ മറ്റൊരു എം.പി. വന്ദേമാതരം വിളിക്കാന്‍ തന്റെ മതവിശ്വാസം തന്നെ അനുവദിക്കുന്നില്ല എന്ന് പറഞ്ഞാണ് ബി.ജെ.പി എം.പിമാരുടെ ആക്രോശങ്ങളോട് പ്രതികരിച്ചത്. ബര്‍ഖ് സത്യപ്രതിജ്ഞ ചൊല്ലാനെത്തിയെപ്പോള്‍ വന്ദേമാതരം വിളികളാല്‍ സഭ മുഖരിതമായി. ദൈവനാമത്തില്‍ (ബിസ്മി) സത്യപ്രതിജ്ഞ ചൊല്ലിയ ബര്‍ഖ് അതിന് ശേഷം തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു. വന്ദേമാതരം വിളിക്കാനാവില്ലെന്നും അത് ഇസ്‌ലാമിനെതിരാണ് എന്നും പറഞ്ഞതോടെ ഭരണകക്ഷി എം.പിമാര്‍ ബഹളം വെച്ചു. ഭരണഘടനക്ക് സിന്ദാബാദ് വിളിച്ചായിരുന്നു ബര്‍ഖ് സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്.

ഇത് രണ്ടാം തവണയാണ് ബര്‍ഖ് ലോക്‌സഭയില്‍ വന്ദേമാതരത്തിനെതിരെ പരസ്യ നിലപാട് എടുക്കുന്നത്. 2013ല്‍ ലോക്‌സഭയില്‍ വന്ദേമാതരം പ്ലേ ചെയ്തപ്പോള്‍ അന്ന് ബി.എസ്.പി എം.പിയായിരുന്ന ബര്‍ഖ് പ്രതിഷേധിച്ച് സഭ വിട്ടിരുന്നു.

നാലാം തവണയാണ് ബര്‍ഖ് ലോക്‌സഭാംഗമാവുന്നത്. ഉത്തര്‍പ്രദേശിലെ സംഭാലില്‍ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. രണ്ട് ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബര്‍ഖ് ഇത്തവണ ബി.ജെ.പിയെ പരാജയപ്പെടുത്തിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here