രാഹുലിന്‍റെ വിജയത്തിന് പിന്നില്‍ വയനാട്ടിലെ 40 ശതമാനം മുസ്ലീങ്ങള്‍: അസദുദ്ദീൻ ഒ​വൈസി

0
195

ഹൈദരാബാദ് (www.mediavisionnews.in) :ലോകസഭാ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ തോറ്റ രാഹുല്‍ ഗാന്ധി വയനാട്ടില്‍ ജയിച്ചത് വയനാട്ടിലെ 40 ശതമാനം വരുന്ന മുസ്ലീങ്ങളുടെ വോട്ടു നേടിയാണെന്ന് അസദുദ്ദീൻ ഒ​വൈസി. ജീവിക്കാനായി ആരുടേയും ഔദാര്യം ആവശ്യമില്ലാത്ത സമുദായമാണ് മുസ്ലീങ്ങള്‍. അത്തരത്തില്‍ രാജ്യത്തെ മുസ്​ലിംകൾക്ക്​ ലഭിക്കുന്ന സ്ഥാനത്തിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിൽ ഒരു പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എ.ഐ.എം.ഐ.എം അധ്യക്ഷനും എം.പിയുമായ ഒവൈസി.

” നിങ്ങൾ കോൺഗ്രസോ മറ്റ് മതേതര പാർട്ടികളേയോ വിടേണ്ടതില്ല. പക്ഷേ അവർക്ക്​ ശക്തിയില്ലെന്ന്​ ഓർക്കണം. ചിന്തിക്കൂ. അവർ കഠിനാധ്വാനം ചെയ്യുന്നി​ല്ല. എന്തുകൊണ്ട്​ പഞ്ചാബിൽ​ ബി.ജെ.പിക്ക്​ നഷ്​ടം സംഭവിച്ചു.? അവിടെ ആരാണ്​ ? സിഖുകാരാണ്​. എവിടെയാണ് ബിജെപിക്ക് നഷ്ടപ്പെട്ടത് ? പഞ്ചാബില്‍ ? ആവിടെ ആരാണ് ? സിഖുകാര്‍. ഇന്ത്യയില്‍ മറ്റെവിടെയും ബിജെപി തോല്‍ക്കാത്തതെന്തു കൊണ്ടാണ്. ? അത് കോണ്‍ഗ്രസ് കാരണമല്ല. പ്രദേശിക പാര്‍ട്ടികളാലാണ്. ” എന്ന് അസദുദ്ദീൻ ഒ​വൈസി നേരത്തെ ട്വിറ്റ് ചെയ്തിരുന്നു. 

1947 ആഗസ്​റ്റ്​ 15 ന്​ നമ്മുടെ പൂർവികർ കരുതിയത്​ ഇതൊരു പുതിയ ഇന്ത്യ ആവുമെന്നാണ്​. ആസാദി​ന്‍റെയും ഗാന്ധിയുടേയും നെഹ്​റുവി​ന്‍റെയും അംബേദ്​ക്കറിന്‍റെയും അവരുടെ കോടിക്കണക്കിന്​ അനുയായികളുടേതുമായിരിക്കും ഈ ഇന്ത്യ​. ഈ രാജ്യത്ത്​ ഞങ്ങൾക്ക്​ മതിയായ സ്ഥാനം ലഭിക്കുമെന്ന്​ എനിക്കിപ്പോഴും പ്രതീക്ഷയുണ്ട്​. ഞങ്ങൾക്ക്​​ ആരുടേയും ഔദാര്യം വേണ്ട, ഞങ്ങൾക്ക്​ നിങ്ങളുടെ ഔദാര്യത്തിൽ ജീവിക്കേണ്ട ആവശ്യമില്ലെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.

എതിര്‍ സ്ഥാനാര്‍ത്ഥി സിപിഐയിലെ പി പി സുനീറിനേക്കാൾ 4,31,063 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍  നിന്നും ജയിച്ച് പാര്‍ലമെന്‍റിലെത്തിയത്. 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here