മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞു: യുവാവിനെ അറസ്റ്റ് ചെയ്തു

0
238

ചങ്ങനാശേരി(www.mediavisionnews.in): മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫെയ്സ്ബുക്കിലൂടെ അസഭ്യം പറഞ്ഞതിന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മതുമൂല കണ്ടത്തിപ്പറമ്പ് സ്വദേശി ആർ.മഹേഷ് പൈ (30)യാണ് അറസ്റ്റിലായത്. മുഖ്യമന്ത്രിയുടെ വിദേശ പര്യടനവുമായി ബന്ധപ്പെട്ടു വന്ന പോസ്റ്റിനു താഴെയാണ് മഹേഷ് പൈ മോശമായ ഭാഷയിൽ പ്രതികരിച്ചത്.

എന്നാൽ പ്രതികരണത്തിനെതിരെ പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ ഉയർന്നതോടെ ഇദ്ദേഹം ഇത് പിൻവലിച്ചിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ പ്രതികരണത്തിന്റെ സ്ക്രീൻ ഷോട്ട് വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതോടെ കൂടുതൽ പ്രതിഷേധം ഉയരുകയും വിവാദമാവുകയുമായിരുന്നു. സിപിഎം ചങ്ങനാശേരി ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ കൗൺസിലറുമായ ടിപി അജികുമാറാണ് യുവാവിനെതിരെ പൊലീസിന് പരാതി നൽകിയത്. തുടർന്ന് ഡിവൈഎസ്പിയുടെ നിർദ്ദേശ പ്രകാരം മഹേഷ് പൈയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇദ്ദേഹത്തെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here