മഴക്കാല മുൻകരുതൽ; ജാഗ്രതാ നിർദേശങ്ങളുമായി കെഎസ്ഇബി

0
329

കാസർകോട്(www.mediavisionnews.in): മഴയിൽ വൈദ്യുതി മുടങ്ങിയാൽ, അപകടം ഉണ്ടായാൽ വിളിക്കാൻ ഫോൺ നമ്പറുകൾ നൽകി വൈദ്യുതി വകുപ്പ്. വൈദ്യുതി ലൈനുകൾ പൊട്ടി വീണതോ, വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും അപകട സാഹചര്യമോ ശ്രദ്ധയിൽപ്പെട്ടാൽ ഉപയോക്താക്കൾക്ക് 9496011431 എന്ന കൺട്രോൾ റൂം നമ്പറിൽ ബന്ധപ്പെടാം. ടോൾ ഫ്രീ നമ്പറായ 1912 എന്ന നമ്പറിൽ വിളിച്ചു പരാതി റജിസ്റ്റർ ചെയ്യാവുന്നതാണെന്ന് സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ജി.സുധീർ അറിയിച്ചു.

സെക്‌ഷൻ ഓഫിസ് നമ്പറുകൾ

കാസർകോട്- 04994 230739, 9496011502, നെല്ലിക്കുന്ന് -04994 230393,9496011508, കുമ്പള- 04998 213016,9496011504, ഉപ്പള- 04998 240693,9496011526, മഞ്ചേശ്വരം – 04998 – 272400,9496011521, വോർക്കാടി -04998 – 202900,9496011530, പൈവളിഗെ -04998 207700, 9496012149, ചെർക്കള- 04994 280239, 9496011491, ബദിയഡുക്ക- 04998 284051, 9496011486, പെർള- 04994 225622, 9496012461, മുള്ളേരിയ- 04994 260101, 9496011495, ഉദുമ-04997 236243, 9496011512, ചട്ടഞ്ചാൽ-04994 281041, 9496012282, കുറ്റിക്കോൽ-04994 205176, 9496011517, സീതാംഗോളി- 04998 246016, 9496018763,

കാഞ്ഞങ്ങാട്-04672 204149, 9496011442, ചിത്താരി-04672 267049,9496011437, പടന്നക്കാട് -04672 284149, 9496018356, മാവുങ്കാൽ- 04672 203149, 9496011447, പെരിയ ബസാർ -04672 234750, 9496012224, രാജപുരം-04672 224049, 9496011452, ബളാംതോട്-04672 228249, 9496012229, നീലേശ്വരം-04672 280260, 9496011463, ചോയ്യങ്കോട്-04672 259260, 9496011575, ഭീമനടി-04672 241389, 9496011457, നല്ലോമ്പുഴ – 04672 221100, 9496011572, പിലിക്കോട്- 04672 260687, 9496011476, തൃക്കരിപ്പൂർ- 04672 210292, 9496011481, കയ്യൂർ -04672 230220, 9496011467, പടന്ന-04672 277786, 9496011472.

നിർദേശങ്ങൾ

∙വൈദ്യുതി ലൈൻ, സർവീസ് വയർ പൊട്ടി വീണു കിടക്കുന്നതു കണ്ടാൽ യാതൊരു കാരണവശാലും സ്പർശിക്കരുത്.

∙കെഎസ്ഇബി.ഓഫിസിൽ അറിയിച്ച് ഈ ലൈൻ, സർവീസ് വയർ ഓഫ് ചെയ്തു എന്ന് ഉറപ്പുവരുത്താതെ അതിനടുത്തേക്ക് പോവുകയോ സ്പർശിക്കുകയോ ചെയ്യരുത്.

∙ഇടി മിന്നൽ ഉള്ളപ്പോൾ വൈദ്യുതി സംബന്ധമായ ജോലികൾ ഒഴിവാക്കണം. അപകടങ്ങൾ, മറ്റു വൈദ്യുത അപകടങ്ങൾ എന്നിവ ശ്രദ്ധയിൽപെട്ടാൽ ഉടൻതന്നെ തൊട്ടടുത്ത കെഎസ്ഇബി. ഓഫിസിൽ അറിയിക്കണം. അപകടം ഉണ്ടായാൽ വിളിക്കുക. സുരക്ഷാ എമർജൻസി നമ്പറിലേക്ക്. 9496061061

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here