മലയാളി വിദ്യാര്‍ത്ഥി ദുബായിലെ സ്‌കൂള്‍ ബസില്‍ ശ്വാസം മുട്ടി മരിച്ചു

0
216

ദുബായ്(www.mediavisionnews.in): ദുബായിലെ സ്‌കൂള്‍ ബസില്‍ മലയാളിയായ വിദ്യാര്‍ത്ഥി ശ്വാസം മുട്ടി മരിച്ചു. തലശേരി മുഴുപ്പിലങ്ങാട് സ്വദേശി ഫൈസലിന്റെ ആറ് വയസുകാരനായ മകന്‍ മുഹമ്മദ് ഫര്‍ഹാനാണ് മരിച്ചത്. അല്‍മനാര്‍ ഇസ്ലാമിക് സെന്റര്‍ മദ്രസയിലെ വിദ്യാര്‍ഥിയായിരുന്നു.

രാവിലെ 8ന് സഹപാഠികള്‍ മദ്രസയില്‍ ബസ്സിറങ്ങിയപ്പോള്‍ ഉറക്കത്തിലായിരുന്നു കുട്ടി. ഇതറിയാതെ ഡ്രൈവര്‍ വാഹനം പൂട്ടി പോവുകയായിരുന്നു. കടുത്ത ചൂട് ആയതിനാല്‍ ബസിനകത്ത് ശ്വാസം കിട്ടാതെയാണ് കുട്ടി മരിച്ചത്. മണിക്കൂറുകള്‍ക്ക് ശേഷം 11 മണിയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here