ബിജെപി എംഎൽഎയുടെ സ്‌കൂളിൽ കുട്ടികൾക്ക് ആയുധ പരിശീലനം; പരാതിയുമായി ഡിവൈഎഫ്‌ഐ

0
225

മുംബൈ (www.mediavisionnews.in) ബിജെപി എംഎൽഎയുടെ സ്‌കൂളിൽ കുട്ടികൾക്ക് ആയുധ പരിശീലനം നൽകുന്നതായി ഡിവൈഎഫ്‌ഐയുടെ പരാതി. മുംബൈ താനെിലെ മിരാ റോഡിലുള്ള സെവൻ ഇലവൻ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ബജ്‌റംഗ്ദളിന്റെ നേതൃത്വത്തിൽ പരിശീലനം നൽകുന്നതായാണ് പരാതി. സ്‌കൂളിൽ നടക്കുന്ന പരിശീലനത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടെ ഡിവൈഎഫ്‌ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

ബിജെപി എംഎൽഎ നരേന്ദ്ര മേത്തയുടെ ഉടമസ്ഥതയിലുള്ളതാണ് വിദ്യാലയം. മെയ് 25 നാണ് പരിശീലനം ആരംഭിച്ചതെന്ന് ഡിവൈഎഫ്‌ഐ പരാതിയിൽ പറയുന്നു. പ്രകാശ് ഗുപ്തയെന്ന ആളാണ് സമൂഹമാധ്യമങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. കുട്ടികളുടെ കൈയിൽ തോക്ക് ഏൽപ്പിച്ച് ഇതിൽ തിരകൾ നിറയ്ക്കാനും നിറയൊഴിക്കാനും പരിശീലിപ്പിക്കുന്നതാണ് ചിത്രങ്ങളിൽ ഉള്ളത്. 14 വയസിൽ താഴെയുള്ള കുട്ടികളടക്കം നിരവധി പേർക്കാണ് പരിശീലനം നൽകുന്നത്.

ഡിവൈഎഫ്‌ഐ പ്രവർത്തകർ സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും നടപടിയെടുക്കാൻ പൊലീസ് തയ്യാറായില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. തുടർന്ന് സബ് ഡിവിഷണൽ പൊലീസ് ഓഫീസറെ നേരിൽ കണ്ട് വീണ്ടും പരാതി നൽകുകയായിരുന്നു.

Probe ordered to arms training by Bajrang Dal to youth in a school in Mira Road after DYFI activists protested and registered a complaint to local police. #DYFI

Posted by DYFI Maharashtra on Friday, May 31, 2019

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here