ദില്ലി (www.mediavisionnews.in): ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് നീതി തേടിയുള്ള ഭാര്യ ശ്വേതാ ഭട്ടിന്‍റെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡി വൈ എഫ് ഐ. ശ്വേതാ ഭട്ടിനെ സന്ദര്‍ശിച്ച ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷന്‍ മുഹമ്മദ് റിയാസ് പോരാട്ടത്തിന്‍റെ പാതയില്‍ ഒപ്പമുണ്ടാകുമെന്ന് വ്യക്തമാക്കി. മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുമ്പുള്ള കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ടാണ് ജാംനഗര്‍ സെഷന്‍സ് കോടതി സഞ്ജീവ് ഭട്ടിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
‘സ്വേച്ഛാധിപത്യത്തിനെതിരെയുള്ള പോരാട്ടം ദൈർഘ്യമേറിയതും വിജയം എളുപ്പമുള്ളതുമല്ലെന്ന് ഞങ്ങൾക്കറിയാം, പക്ഷെ നിങ്ങൾ ഒറ്റക്ക് ആയിരിക്കില്ല ശ്വേതാ, ഞങ്ങൾ പൊരുതുന്ന ഇന്ത്യൻ യുവത്വം നിങ്ങൾക്കൊപ്പം ഈ പോരാട്ടത്തിലുണ്ടാകും’ റിയാസ് ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെയാണ്.
റിയാസിന്‍റെ കുറിപ്പ് പൂര്‍ണരൂപത്തില്‍
ശ്വേതഭട്ടിന് ഐക്യദാർഡ്യം : DYFI
ഗുജറാത്ത് വംശീയഹത്യയിൽ കൊല്ലപ്പെട്ട കോൺഗ്രസ് എം പി ഇഹ്സാൻ ജെഫ്രിയുടെ മകൾ നിഷ്റിൻ ജഫ്റി ഹുസൈൻ സഞ്ജീവ് ബട്ടിന്റെ ഭാര്യ ശ്വേത ബട്ടിനോട് ” ഫാസിസത്തിനെതിരെയുള്ള പോരാട്ടം വളരെ ദൈർഘ്യമേറിയതും ഒറ്റപ്പെട്ടതുമാണ് ” എന്ന് വർഗ്ഗീയതക്കെതിരെ പോരാട്ടം നടത്തുന്ന അക്ടിവിസ്റ്റ് ട്വീസ്റ്റ സെതിൽവാദ് തന്നോട് പറഞ്ഞത് സൂചിപ്പിച്ചിരുന്നു. ശരിയാണ് സ്വേച്ഛാധിപത്യത്തിനെതിരെയുള്ള പോരാട്ടം ദൈർഘ്യമേറിയതും വിജയം എളുപ്പമുള്ളതുമല്ലെന്ന് ഞങ്ങൾക്കറിയാം, പക്ഷെ നിങ്ങൾ ഒറ്റക്ക് ആയിരിക്കില്ല ശ്വേതാ, “ഞങ്ങൾ പൊരുതുന്ന ഇന്ത്യൻ യുവത്വം നിങ്ങൾക്കൊപ്പം ഈ പോരാട്ടത്തിലുണ്ടാകും’.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.