പാലക്കാട്(www.mediavisionnews.in): ആലത്തൂരില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്ക് പറ്റിയ സഹോദരങ്ങള്‍ക്ക് വേണ്ടി പിരിച്ചെടുത്ത തുക ബാങ്ക് ഓഫ് ഇന്ത്യയുടെ ഒറ്റപ്പാലത്തുള്ള ശാഖ വിട്ടു തരുന്നില്ലെന്ന പരാതിയുമായി സാമൂഹിക പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍.
റംസാനില്‍ പരിക്ക് പറ്റിയ കുട്ടികള്‍ക്ക് വേണ്ടി 34 മണിക്കൂര്‍ കൊണ്ട് ഒരു കോടി പതിനേഴ് ലക്ഷം രൂപയാണ് പിരിച്ചു കിട്ടി. ഇതില്‍ നിന്ന് 10 ലക്ഷം രൂപ മാത്രമാണ് ബാങ്ക് വിട്ടു തന്നത്. ഇതിന് ശേഷം ബാങ്ക് പണം അനുവദിച്ചിട്ടില്ല. സഹോദരങ്ങളുടെ ചികിത്സ കഴിഞ്ഞുള്ള പണം മറ്റു രോഗികള്‍ക്ക് കൊടുക്കാനാണ് തീരുമാനിച്ചിരുന്നത്. പക്ഷെ പണം പിന്‍വലിക്കാനോ മറ്റു രോഗികളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനോ ബാങ്ക് അനുവദിക്കുന്നില്ലെന്ന് ഫിറോസ് പറയുന്നു.
ആദ്യം കുട്ടികളുടെ ഉമ്മയുടെ പേരിലാണ് അക്കൗണ്ട് തുറന്നിരുന്നത്. ഇത്രയും വലിയ തുക വന്നത് കൊണ്ട് മറ്റൊരാളെക്കൂടി ചേര്‍ത്ത് ജോയിന്റ് അക്കൗണ്ടാക്കുകയാണ് ചെയ്തത്. പണം പിന്‍വലിക്കാനായി ചെക്ക് ചോദിച്ചപ്പോള്‍ ചെക്ക് തന്നില്ല. മറ്റു അക്കൗണ്ടുകളിലേക്ക് മാറ്റണമെന്ന് പറഞ്ഞപ്പോള്‍ സമ്മതിച്ചില്ല, പിന്നീട് അഡ്വക്കേറ്റുമായി സംസാരിച്ചപ്പോള്‍ വിത്തഡ്രോവല്‍ ചെക്ക് ഒപ്പിട്ട് തന്നാല്‍ ഹെഡ് ഓഫീസുമായി ബന്ധപ്പെട്ടതിന് ശേഷം പണം തരാമെന്ന് പറഞ്ഞതിന് ശേഷം ആറു ദിവസമായെന്നും ഇതുവരെ തീരുമാനമായില്ലെന്നും ഫിറോസ് പറയുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.