കോടികൾ വിലവരുന്ന ലഹരിമരുന്നുമായി ഉപ്പള സ്വദേശികളടക്കം നാലുപേർ ബംഗളൂരുവിൽ പിടിയിൽ

0
310

ബം​ഗ​ളൂ​രു(www.mediavisionnews.in): അ​ന്താ​രാ​ഷ്​​ട്ര മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തു​സം​ഘ​ത്തി​ലെ മു​ഖ്യ ക​ണ്ണി​ക​ളാ​യ ര​ണ്ടു ഉപ്പള സ്വദേശികളടക്കം നാ​ലു​പേ​ര്‍ ബം​ഗ​ളൂ​രു​വില്‍ നാ​ര്‍​ക്കോ​ട്ടി​ക്​ സെല്ലിന്റെ പി​ടി​യി​ലാ​യി. ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്തു​നി​ന്നാ​ണ്​​ കാ​രി​യ​റാ​യ സ്​​ത്രീ​യെ​യ​ട​ക്കം നാ​ലു​പേ​രെ​യും പി​ടി​കൂ​ടി​യ​ത്. കാ​സ​ര്‍​കോ​ട്​ ഉ​പ്പ​ള സ്വ​ദേ​ശി​ക​ളാ​യ അ​ബു താ​ഹി​ര്‍ (23), മു​ഹ​മ്മ​ദ്​ അ​ഫ്​​സ​ല്‍ (23), ഉ​ത്ത​രാ​ഖ​ണ്ഡ്​ സ്വദേ​ശി​നി ഖു​ശ്​​​ബു ശ​ര്‍​മ (22), മം​ഗ​ളൂ​രു സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ ആ​സി​ഫ്​ (23) എ​ന്നി​വ​രാ​ണ്​ അറസ്റ്റിലാ​യ​ത്. സാ​നി​റ്റ​റി പാ​ഡി​ല്‍ മ​യ​ക്കു​മ​രു​ന്ന്​ കാ​പ്​​സ്യൂ​ളു​ക​ളാ​ക്കി ഒളി​പ്പി​ച്ച്‌​ ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ളം വ​ഴി ഖ​ത്ത​റി​ലെ ദോഹയിലേ​ക്ക്​ ക​ട​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി.

കാ​രി​യ​ര്‍​മാ​രെ റി​ക്രൂ​ട്ട്​ ചെ​യ്​​ത്​ ബം​ഗ​ളൂ​രു വ​ഴി ദോ​ഹ​യി​ലേ​ക്ക്​ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​താ​യി നാ​ര്‍​േ​കാ​ട്ടി​ക്​ സെ​ല്‍ ബംഗളൂരു ഡ​യ​റ​ക്​​ട​ര്‍ എ. ​ബ്രൂ​ണോ​ക്ക്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​​െന്‍റ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ ഒ​രാ​ഴ്​​ച​യാ​യി സം​ഘം വ​ല​വി​രി​ക്കു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്​​ച വി​മാ​ന​ത്താ​വ​ള​ത്തി​​െന്‍റ പാ​ര്‍​ക്കി​ങ്​ ഏ​രി​യ​യി​ല്‍ നി​ര്‍​ത്തി​യി​ട്ട ക​ര്‍​ണാ​ട​ക ര​ജി​സ്​​ട്രേ​ഷ​നി​ലു​ള്ള കാ​റി​ല്‍ നി​ന്നാ​ണ്​ കാരിയറാ​യ സ്​​ത്രീ​യ​ട​ക്കം പി​ടി​യി​ലാ​യ​ത്.

സാ​നി​റ്റ​റി പാ​ഡി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ കാ​പ്​​സ്യൂ​ളു​ക​ള്‍ അടക്ക​മു​ള്ള മ​യ​ക്കു​മ​രു​ന്നു​ക​ള്‍ സ്ത്രീ​യി​ല്‍​നി​ന്ന്​ ക​ണ്ടെ​ടു​ത്തു. തു​ട​ര്‍​ന്ന്​ നടത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഒാ​സ്​​റ്റി​ന്‍ ടൗ​ണി​ലെ ലി​ന്‍​ഡ​ന്‍ സ്​​ട്രീ​റ്റി​ലെ വീ​ട്ടി​ല്‍​നി​ന്ന്​ 2.8 കി​ലോ ഹ​ഷീ​ഷ്​ ഒാ​യി​ല്‍, 13.6 കി​ലോ ഹ​ഷീ​ഷ്, 330 ഗ്രാം ​മെ​ത​ഫീ​റ്റ​മി​ന്‍, ഒ​മ്ബ​തു കി​ലോ ക​ഞ്ചാ​വ്​ എ​ന്നി​വ​യും കണ്ടെടുത്തു. പി​ടി​ച്ചെ​ടു​ത്ത മ​യ​ക്കു​മ​രു​ന്നി​ന്​ മൂ​ന്നു​കോ​ടി വി​ല​വ​രും.

മൂ​ന്നു വ​ര്‍​ഷം കാ​രി​യ​റാ​യി​രു​ന്ന അ​ബു​താ​ഹി​ര്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷം​ ഖ​ത്ത​റി​ല്‍​നി​ന്ന്​ മ​ട​ങ്ങി മു​ഹ​മ്മ​ദ്​ ആ​സി​ഫി​നൊ​പ്പം ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന്​ മ​യ​ക്കു​മ​രു​ന്ന്​ ക​യ​റ്റി​യ​യ​ക്കു​ന്ന ബി​സി​ന​സി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​റ​സ്​​റ്റി​ലാ​യ നാ​ലു​പേ​രെ​യും ജു​ഡീ​ഷ്യ​ല്‍ ക​സ്​​റ്റ​ഡി​യി​ല്‍ വി​ട്ടു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here