കാമ്പസുകള്‍ എന്നും ചുവപ്പ് കോട്ടകള്‍ തന്നെ, എസ്.എഫ്.ഐ വീണ്ടും ചരിത്രം രചിച്ചു

0
453

തേഞ്ഞിപ്പലം (www.mediavisionnews.in): കാലിക്കറ്റ് സര്‍വ്വകലാശാല അക്കാഡമിക് കൗണ്‍സിലേക്ക് നടന്ന വിദ്യാര്‍ഥി പ്രതിനിധി തെരഞ്ഞെടുപ്പില്‍ വന്‍ വിജയം സ്വന്തമാക്കി എസ്എഫ്‌ഐ. ഒമ്പത് ഫാക്കല്‍റ്റികളില്‍ നിന്നും നടന്ന തെരഞ്ഞെടുപ്പില്‍ എട്ടു സീറ്റും സ്വന്തമാക്കിയാണ് എസ്എഫ്‌ഐയുടെ മിന്നും വിജയം.

തെരഞ്ഞെടുപ്പില്‍ എംഎസ്എഫിന് ഒരു സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കെ എസ്യുവിന് ഒന്നും ലഭിച്ചില്ല.

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ കെ പി ഐശ്വര്യയാണ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഫാക്കല്‍റ്റിയില്‍ നിന്നും വിജയിച്ചത്. ഹ്യുമാനിറ്റീസില്‍ നിന്നുളള പ്രതിനിധിയായി കലിക്കറ്റ് സര്‍വ്വകലാശാല ഫിലോസഫി പഠന വിഭാഗത്തിലെ എം ടി മുഹമ്മത് ഈഷാദ് തെരഞ്ഞെടുക്കപ്പെട്ടു. കല്‍പ്പറ്റ ഗവ. എന്‍എംഎസ്എം കോളേജിലെ കെ സുബിനാണ് ജേര്‍ണലിസം ഫാക്കല്‍റ്റി പ്രതിനിധി. പേരാമ്പ്ര സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ എം എം അര്‍ജ്ജുന്‍ മോഹനാണ് കോമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് ഫാക്കല്‍റ്റിയില്‍ നിന്നും വിജയിച്ചത്. ലോ ഫാക്കല്‍റ്റി പ്രതിനിധിയായി തൃശൂര്‍ ഗവ. ലോ കോളേജിലെ കെ ആര്‍ അരുണശ്രീ തെരഞ്ഞെടുക്കപ്പെട്ടു. മെഡിസിന്‍ ഫാക്കല്‍റ്റിയില്‍ നിന്നും ഹെല്‍ത്ത് സയന്‍സ് പഠന വിഭാഗത്തിലെ ഫുഡ് സയന്‍സ് വിദ്യാര്‍ത്ഥി കെ ലാല്‍ജിത്ത് വിജയിച്ചു.കലിക്കറ്റ് സര്‍വ്വകലാശാല ലൈഫ് സയന്‍സ് പഠന വിഭാഗത്തിലെ എം ബി ശ്രീലക്ഷ്മിയാണ് സയന്‍സ് ഫാക്കല്‍റ്റിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്.

ഫൈന്‍ ആര്‍ട്‌സില്‍ നിന്നും തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ടി എം സുരേഷ് വിജയിച്ചു. കലിക്കറ്റ് സര്‍വ്വകലാശാല വിദ്യാഭ്യാസ വിഭാഗത്തിലെ മുഹമ്മത് ഖലീലാണ് എജ്യൂക്കേഷന്‍ ഫാക്കല്‍റ്റിയില്‍ നിന്നും വിജയിച്ച ഏക എംഎസ്എഫുകാരന്‍.

വിജയിച്ച കെ പി ഐശ്വര്യ എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗമാണ്. എം ടി മുഹമ്മത് ഇര്‍ഷാദ് കോഴിക്കോട് ജില്ലാ ജോയന്റ് സെക്രട്ടറിയും അര്‍ജ്ജുന്‍ മോഹന്‍ പേരാമ്പ്ര ഏരിയ പ്രസിഡന്റുമാണ്. വിജയത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് ക്യാമ്പസില്‍ പ്രകടനം നടന്നു . സംസ്ഥാന വൈസ് പ്രസിഡണ്ട് വി പി ശരത് പ്രസാദ് , കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കെ പി ഐശ്വര്യ, ടി പി രഹ്ന സബീന, സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ എ സക്കീര്‍, കലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗം ഇ അഫ്‌സല്‍, ടി അതുല്‍, ദിനനാഥ് എന്നിവര്‍ ആഘോഷ പരിപാടിയില്‍ പങ്കെടുത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here