കഴിഞ്ഞ വര്‍ഷം മാത്രം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 7400 കഞ്ചാവ് കേസുകള്‍; ഏറ്റവും കുറവ് കാസര്‍ഗോഡ്

0
451

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് കഞ്ചാവ് കേസുകള്‍ വര്‍ധിച്ചു വരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 7400 കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്ന് നിയമസഭയില്‍ എക്സൈസ് മന്ത്രി വ്യക്തമാക്കി. 2018 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയുളള കണക്കാണ് മന്ത്രി അവതരിപ്പിച്ചത്.ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് എറണാകുളത്താണ്. 922 കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്, എന്നാല്‍ 804 കേസുകളോടെ ആലപ്പുഴയും തൊട്ടു പുറകിലുണ്ട്.

മലപ്പുറം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളാണ് മൂന്ന് നാല് അഞ്ച് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. ഈ ജില്ലകളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഏറെയും ഉപയോഗക്കാര്‍ എന്ന റിപോര്‍ട്ടുകളും നേരത്തെ പുറത്ത്‌വന്നിട്ടുണ്ട്. അതേസമയം കാസര്‍ഗോഡ് ജില്ലയിലാണ് മറ്റു ജില്ലകളെ അപേക്ഷിച്ച്‌ വളരെ കുറവ് കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. വെറും 129 കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ എന്‍ഡിപിഎസ് ആക്‌ട് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളില്‍ കുത്തനെയുള്ള വര്‍ധനയുള്ളതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2009ല്‍ 239 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതെങ്കില്‍ 2019 എത്തുമ്ബോഴേക്ക് 7573 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവാക്കളിലും കൗമാരക്കാരിലും ലഹരി ഉപയോഗം വര്‍ധിച്ചു വരുന്നതായാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here