കരിപ്പൂരില്‍ 48 മണിക്കൂറിനിടെ 13 യാത്രക്കാരില്‍ നിന്ന് പിടികൂടിയത് 2.67കോടി രൂപയുടെ സ്വര്‍ണം

0
204

കോഴിക്കോട്(www.mediavisionnews.in): കരിപ്പൂര്‍ വിമാനതാവളത്തില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 13യാത്രക്കാരില്‍ നിന്ന് പിടികൂടിയത് 2.67കോടി രൂപയുടെ സ്വര്‍ണം. ഗള്‍ഫില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ 13യാത്രക്കാരില്‍ നിന്നുമായാണ് 6.2 കി.ഗ്രാം തൂക്കം വരുന്ന സ്വര്‍ണം പിടികൂടിയത്. വിപണിയില്‍ 2.67 കോടി രൂപ വിലമതിക്കുന്നതാണിത്.

ശരീരത്തിലെ രഹസ്യ ഭാഗങ്ങളിലൊളിപ്പിച്ച രീതിയില്‍ എട്ട് യാത്രക്കാരില്‍ നിന്നും 4.9 കി.ഗ്രാം സ്വര്‍ണ മിശ്രിതം കണ്ടെടുത്തു. ഇതില്‍ നിന്നും 3.85 കി.ഗ്രാം സ്വര്‍ണം ഉരുക്കിയെടുത്തു. നിലമ്പൂര്‍ സ്വദേശിയായ അബ്ദുല്‍ മുനീര്‍, കൊടുവള്ളി സ്വദേശികളായ സാലിം, അഹമ്മദ് റിഷാദ്, മുഹമ്മദ് ഷഫീഖ്, ആഷിഖ്. കുറ്റിക്കാട്ടൂര്‍ സ്വദേശിയായ മുഹമ്മദ് സല്‍മാന്‍, വയനാട് മേപ്പാടി സ്വദേശി റഫീഖ് എന്നിവരുടെ ശരീരത്തിനുള്ളില്‍ നിന്നാണ് ഈ മിശ്രിതം പിടിച്ചെടുത്തത്. രണ്ട് യാത്രക്കാരുടെ ട്രോളിബാഗിനുള്ളിലെ തകിടില്‍ ഒളിപ്പിച്ച നിലയിലാണ് പയ്യന്നൂര്‍ സ്വദേശിയായ ഷഹനാദ്, താമരശ്ശേരി സ്വദേശിയായ സജാദ് എന്നിവരില്‍ നിന്നും 1.49 കി.ഗ്രാം സ്വര്‍ണം പിടികൂടിയത്. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച രീതിയില്‍ 830 ഗ്രാം സ്വര്‍ണം മൂന്നു സ്ത്രീ യാത്രക്കാരികളില്‍ നിന്നും പിടികൂടി. ഈ യാത്രക്കാരില്‍ 6 പേരെ അറസ്റ്റു ചെയ്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here