എടിഎമ്മുകളിൽ പണം ഇല്ലെങ്കിൽ ബാങ്കുകൾക്ക് പിഴ: പുതിയ നീക്കവുമായി റിസർവ് ബാങ്ക്

0
152

ഡൽഹി(www.mediavisionnews.in): എടിഎമ്മുകളിൽ നിന്നും  ഉപഭോക്താക്കള്‍ക്ക് പണം ലഭിക്കാത്ത സാഹചര്യം ഉണ്ടായാല്‍ ബാങ്കുകളില്‍ നിന്ന പണം ഈടാക്കുമെന്നാണ് റിസര്‍ബ് ബാങ്കിന്റെ അറിയിപ്പ്. എംടിഎം കാലിയായാല്‍ മൂന്ന് മണിക്കൂറിനകം പണം നിറയ്ക്കണമെന്നാണ് നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് ബാങ്കുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ബാങ്കുകള്‍ക്ക്  എടിഎം ഉണ്ടെങ്കിലും ഗ്രാമീണ മേഖലയിലും ചെറു പട്ടണങ്ങളിലും എടിഎമ്മില്‍ പണമില്ലാതെ ബാങ്കുകളുടെ ശാഖയെ ആശ്രയിക്കേണ്ട സാഹചര്യം നിരന്തരം ഉണ്ടാകുന്നതിനാലാണ് ഈ തീരുമാനം കെെക്കൊണ്ടിരിക്കുന്നത്. 

പലപ്പോഴും ബാങ്കുകളുടെ അലസമായ നിലപാടാണ് എടിഎം ഒഴിഞ്ഞുകെടുക്കാന്‍ കാരണമായി കണ്ടെത്തുന്നത്. എടിഎമ്മില്‍ പണമില്ലെങ്കില്‍ ബാങ്കിനെ അറിയിക്കാന്‍ സെന്‍സറുകള്‍ മെഷീനില്‍ ഘടിപ്പിച്ചിട്ടുണ്ട്. എടിഎമ്മുകളിൽ പണമില്ലെങ്കിൽ ബാങ്കിലെത്തി ഇടപാട് നടത്താന്‍ അക്കൗണ്ട് ഉടമ നിര്‍ബന്ധിതനാകുന്നുവെന്നും ഇതിന് സര്‍വീസ് ചാര്‍ജ് ബാങ്കുകള്‍ ഈടാക്കുന്നുണ്ടെന്നും റിസർവ് ബാങ്ക് ചൂണ്ടിക്കാണിക്കുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here