ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ. സുരേന്ദ്രന്‍

0
188

തിരുവനന്തപുരം (www.mediavisionnews.in):  സംസ്ഥാനത്ത് നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ഇക്കാര്യം നേരത്തെ തീരുമാനിച്ചതാണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ടയില്‍ മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഉപതെരഞ്ഞെടുപ്പില്‍ മറ്റു നേതാക്കള്‍ക്ക് അവസരം നല്‍കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ആറ് മണ്ഡലങ്ങളിലാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം,പാലാ, മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.

മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുറസാഖ് അന്തരിച്ച സാഹചര്യത്തിലാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെുപ്പ് നടക്കാന്‍ പോകുന്നത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 89 വോട്ടിനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അന്ന് ജയിച്ചത്.

രണ്ടാം സ്ഥാനത്തെത്തിയ സുരേന്ദ്രന്‍ ഇതിനെതിരെ കോടതിയെ സമീപിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സുരേന്ദ്രന്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

ലോക്സഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബി.ജെ.പി ഭീതിയെ മാറ്റി നിര്‍ത്തിയതിന്റെ ആശ്വാസത്തിലാണ് മുസ്ലിം ലീഗും യു.ഡി.എഫും. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനാണ് നിയോജക മണ്ഡലത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്.

ബി.ജെ.പിയുടെ രവീശതന്ത്രി കുണ്ടാര്‍ രണ്ടാം സ്ഥാനത്തെത്തിയെങ്കിലും രാജ്മോഹന്‍ ഉണ്ണിത്താന്‍ നേടിയ ലീഡ് യു.ഡി.എഫിന് ആശ്വാസം പകരുന്നതാണ്.

11113 വോട്ടിന്റെ ലീഡാണ് മഞ്ചേശ്വരത്ത് രാജ്മോഹന്‍ ഉണ്ണിത്താന്‍ നേടിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here