ലണ്ടന്‍ (www.mediavisionnews.in): ലോകകപ്പ് ക്രിക്കറ്റില്‍ നാളെ ഇന്ത്യയും പാകിസ്താനും കളിക്കാനിരിക്കെ കരിഞ്ചന്തയില്‍ ടിക്കറ്റ് കൊടുക്കുന്നത് വന്‍വിലക്ക്. ഈ ലോകകപ്പിലെ ഏറ്റവും വാശിയേറിയ മത്സരമായതിനാല്‍ തന്നെ ലോകകപ്പ് ടിക്കറ്റുകള്‍ വില്‍പനക്ക് വെച്ച സമയത്ത് തന്നെ മുഴുവനും വിറ്റുപോയിരുന്നു. നാളെ വൈകിട്ട് മൂന്ന് മണിക്ക് ഓള്‍ഡ് ട്രഫോര്‍ഡിലാണ് മത്സരം. 20,000 ആണ് സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി.
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 20,000 മുതല്‍ 60,000 രൂപക്ക് വരെയാണ് ടിക്കറ്റ് മറിച്ചുവില്‍ക്കുന്നത്. ഇത്രയും തുക കൊടുത്ത് ടിക്കറ്റ് വാങ്ങാനും ആളുകള്‍ വരിനില്‍ക്കുകയാണത്രെ. പ്ലാറ്റിനം കാറ്റഗറിയിലാണ് ഏറ്റവും കൂടുതല്‍ തുക. ഏകദേശം 62,610 രൂപയും ബ്രോണ്‍സ് കാറ്റഗറിയില്‍ 20,171 രൂപയുമാണ് ടിക്കറ്റ് വില. നേരത്തെ ടിക്കറ്റ് സ്വന്തമാക്കിയവരാണ് മറിച്ചുവില്‍ക്കുന്നത്. അതേസമയം നാളെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന പ്രവചനമൊന്നും കരിഞ്ചന്തയിലെ വില്‍പ്പനക്കാരെ ബാധിച്ചിട്ടില്ല.
മഴപെയ്താല്‍ പാളുക സംപ്രേക്ഷണാവകശം സ്വന്തമാക്കിയ സ്റ്റാര്‍ഗ്രൂപ്പിനായിരിക്കും. ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരം മഴയെടുത്തത് സ്റ്റാര്‍ഗ്രൂപ്പിന് ക്ഷീണമായിരുന്നു. കോടിക്കണക്കിന് രൂപയുടെ പരസ്യവരുമാനമാണ് നഷ്ടമാവുക. ഇന്ത്യ-പാക് മത്സരത്തിനിടെയാവും പരസ്യവരുമാനം കൂടുതല്‍. അതേസമയം ഇന്ത്യ-പാക് മത്സരത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.