തിരുവനന്തപുരം(www.mediavisionnews.in): കേരള റെയിൽ ഡവലപ്്മെന്റ്് കോർപറേഷന്റെ നേതൃത്വത്തിൽ 27 മേൽപാലങ്ങളുടെ നിർമാണത്തിനു കേന്ദ്രസർക്കാരുമായും റെയിൽവേയുമായും ധാരണാപത്രം ഒപ്പിടുന്നതിനു മന്ത്രിസഭ അനുമതി നൽകി. മേൽപാലങ്ങൾ നിർമിക്കുന്ന സ്ഥലങ്ങൾ:
ഏഴിമല സ്റ്റേഷൻ (പഴയങ്ങാടിക്കും പയ്യന്നൂരിനും ഇടയിൽ ), മാഹിക്കും തലശ്ശേരിക്കും ഇടയിൽ , തലശ്ശേരി – എടക്കാട്, മുളങ്കുന്നത്തുകാവ് – പൂങ്കുന്നം, കരുനാഗപ്പള്ളി – ശാസ്താംകോട്ട, ഒല്ലൂർ – പുതുക്കാട്, ചേപ്പാട് – കായംകുളം, ഷൊർണൂർ -വള്ളത്തോൾ നഗർ, ഷൊർണൂർ – അങ്ങാടിപ്പുറം , അങ്ങാടിപ്പുറം – വാണിയമ്പലം, നിലമ്പൂർ യാഡ്, കുറുപ്പന്തറ – ഏറ്റുമാനൂർ, പറളി – മങ്കര, താനൂർ – പരപ്പനങ്ങാടി ,
കോഴിക്കോട് – കണ്ണൂർ , എടക്കാട് – കണ്ണൂർ , പാപ്പിനിശ്ശേരി – കണ്ണപുരം, കണ്ണൂർ – വളപട്ടണം, കണ്ണപുരം – പഴയങ്ങാടി, പയ്യന്നൂർ – തൃക്കരിപ്പൂർ (789/500 – 600 കി.മീ), പയ്യന്നൂർ – തൃക്കരിപ്പൂർ (791/500 – 600 കി.മീ), ഉപ്പള – മഞ്ചേശ്വരം, പുതുക്കാട് – ഇരിങ്ങാലക്കുട, കായംകുളം – ഓച്ചിറ, അമ്പലപ്പുഴ – ഹരിപ്പാട്, കൊല്ലം – മയ്യനാട്, കടയ്ക്കാവൂർ – മുരുക്കുംപുഴ.
ചെർപ്പുളശ്ശേരിയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള മേൽപാലത്തിന്റെ നിർമാണത്തിനു പകരം ചെർപ്പുളശ്ശേരി ബൈപാസ് നിർമാണവും നഗരവികസനവും റോഡ് ഫണ്ട് ബോർഡ് മുഖേന ചെയ്യാൻ അനുമതി നൽകി. 15.86 കോടി രൂപയാണ് ഇതിനു ചെലവ്്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.