സ്റ്റാറ്റസ് ഷെയര്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്ട്‌സ് ആപ്പ്

0
480

കൊച്ചി (www.mediavisionnews.in): വാട്ട്‌സ് ആപ്പില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. സ്റ്റാറ്റസ് ഷെയര്‍ ഫീച്ചറാണ് വാട്‌സ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. വാട്സാപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ അപ്ഡേറ്റിലാണ് പുതിയ ഫീച്ചര്‍ ലഭ്യമാകുക. ഈ സംവിധാനം ഉപയോഗിച്ച് വാട്സാപ്പ് സ്റ്റാറ്റസ് ഫെയ്സ്ബുക്ക് ഉള്‍പ്പടെയുള്ള മറ്റ് സോഷ്യല്‍ മീഡിയയിലേയ്ക്ക് നേരിട്ട് ഷെയര്‍ ചെയ്യാനാകും.

പങ്കുവെച്ച വാട്സാപ്പ് സ്റ്റാറ്റസിന് താഴെയാണ് ഷെയറിങ് ഓപ്ഷന്‍ കാണുക. ഇതുവഴി വാട്സാപ്പില്‍ പങ്കുവെച്ച അതേ സ്റ്റാറ്റസ് നേരിട്ട് ഫെയ്സ്ബുക്കില്‍ പങ്കുവെക്കാം. ഇന്‍സ്റ്റഗ്രാം, ജിമെയില്‍, ഗൂഗിള്‍ ഫോട്ടോസ് എന്നിവയിലേക്കും ഈ സ്റ്റാറ്റസ് ഷെയര്‍ ചെയ്യാം.

ഇതിനായി വാട്സാപ്പ് അക്കൗണ്ടും ഫെയ്സ്ബുക്ക് പ്രൊഫൈലും തമ്മില്‍ ബന്ധിപ്പിക്കേണ്ടതില്ല. സാധാരണ എല്ലാ ആപ്പുകളും ചിത്രങ്ങളും മറ്റ് ഫയലുകളും ഷെയര്‍ ചെയ്യാനായി ഉപയോഗിക്കുന്ന ഡാറ്റ ഷെയറിങ് എപിഐ ഉപയോഗിച്ചാണ് വാട്സാപ്പ് സ്റ്റാറ്റസ് ഷെയറിങ് ഫീച്ചര്‍ ഒരുക്കിയിരിക്കുന്നത്.

ഇത് കൂടാതെ ‘ഹൈഡ് മ്യൂട്ടഡ് സ്റ്റാറ്റസ് അപ്ഡേറ്റ്സ്’ എന്ന പുതിയ സൗകര്യം കൊണ്ടുവരാനും വാട്സാപ്പ് ശ്രമിക്കുന്നുണ്ട്. മ്യൂട്ട് ചെയ്ത സ്റ്റാറ്റസുകള്‍ നീക്കം ചെയ്യുന്ന സംവിധാനമാണിത്. ഇതുവഴി മ്യൂട്ട് ചെയ്ത സ്റ്റാറ്റസുകള്‍ വാട്സാപ്പില്‍ വേറൊരു പട്ടികയാക്കി നിര്‍ത്താതെ പൂര്‍ണമായും നീക്കം ചെയ്യപ്പെടും. വാട്സാപ്പിന്റെ 2.19.183 പതിപ്പിലാണ് ഈ ഫീച്ചറുള്ളത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here