സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ നിര്‍ണായക അറസ്റ്റ്,​ എ.എന്‍. ഷംസീര്‍ എം.എല്‍.എയുടെ മുന്‍ ഡ്രൈവര്‍ അറസ്റ്റില്‍

0
252

കോഴിക്കോട് (www.mediavisionnews.in): വടകര മണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥി സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ ഒരാളെക്കൂടി പൊലീസ് അറസ്റ്റുചെയ്തു. തലശ്ശേരി സി.പി.എം ഏരിയാ കമ്മറ്റി ഓഫീസ് മുന്‍സെക്രട്ടറി രാജേഷാണ് അറസ്റ്റിലായത്. എ.എന്‍.ഷംസീര്‍ എം.എല്‍.എയുടെ മുന്‍ ഡ്രൈവറാണ് രാജേഷ്.

ഈ കേസിലെ മുഖ്യ ആസൂത്രകനെന്ന് പൊലീസ് സംശയിക്കുന്ന സന്തോഷില്‍ നിന്നാണ് ഇയാളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്നാണ് സൂചന. മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി രണ്ട് ദിവസം പിന്നിടുകയാണ്. ഇയാളെ ചോദ്യം ചെയ്തതില്‍ നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. സി.പി.എം തലശ്ശേരി മുന്‍ ഏരിയാ സെക്രട്ടറിയുമായി ബന്ധപ്പെട്ട ചില വിവരങ്ങളാണ് ഇയാളില്‍ നിന്ന് പൊലീസിന് കിട്ടിയത്.

അക്രമം നടന്ന ദിവസം രാജേഷ് സന്തോഷിനെ 12 തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടെ നസീര്‍ വധശ്രമ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. മേയ് 18-ാം തീയതിയാണ് തലശ്ശേരിക്ക് സമീപം നസീറിനെ ആക്രമിച്ചത്. നിലവില്‍ കേസില്‍ 11 പേരുടെ പ്രതിപ്പട്ടികയാണ് പൊലീസ് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ അന്വേഷണം തൃപ്തികരമല്ലെന്ന് നസീര്‍ ആരോപിച്ചിരുന്നു. തലശ്ശേരി എം.എല്‍.എ എ.എന്‍. ഷംസീറിന് ആക്രമണത്തില്‍ പങ്കുണ്ടെന്ന് നസീര്‍ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച്‌ അന്വേഷണം നടത്തണമെന്നും നസീര്‍ ആവശ്യപ്പെട്ടിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here