ന്യൂഡൽഹി(www.mediavisionnews.in): റിലയന്‍സ് ഉള്‍പ്പെടെയുള്ള സ്വകാര്യകമ്പനികള്‍ക്ക് സബ്സിഡി നിരക്കിലുള്ള പാചകവാതക വിതരണത്തിന് അനുമിതി നല്‍കിയേക്കും. രാജ്യത്തെ സ്വകാര്യകമ്പനികളുടെ ഏറെ നാളായുള്ള ആവശ്യമാണിത്.
ഈ രംഗത്തെ നിവലിവെ പൊതുമേഖല കുത്തക അവസാനിപ്പിച്ച് റിലയന്‍സ് അടക്കമുള്ള വരെ ഈ മേഖലയിലേക്ക്് കൊണ്ടുവരാനാണ് നീക്കം. ഈ പൊതുമേഖലാ സ്ഥാപനങ്ങളാകട്ടെ വിപണി വിലയ്ക്ക് സബ്‌സിഡിയില്ലാതെ ഉപഭോക്താവിന് നല്‍കുന്ന സിലിണ്ടറിന് സബ്‌സിഡി അക്കൗണ്ടിലൂടെ കൈമാറുകയാണ്.
ആഗോള തലത്തിലെ തന്നെ വലിയ എണ്ണശുദ്ധീകരണശാലയായ ജാംനഗറിലെ റിലയന്‍സിന്റെ പ്ലാന്റില്‍ വന്‍തോതിലാണ് പാചക വാതകം ഉത്പാദിപ്പിക്കുന്നത്. ഇവരുടെ നേതൃത്വത്തില്‍ സബ്സിഡി സിലിണ്ടര്‍ വിതരണത്തിന് സര്‍ക്കാരില്‍ വന്‍ സമ്മര്‍ദം ചെലുത്തിവരികയായിരുന്നു.
സാമ്പത്തിക വിദഗ്ധന്‍ കിരിത് പരീഖ്, മുന്‍ പെട്രോളിയം സെക്രട്ടറി ജിസി ചതുര്‍വേദി തുടങ്ങിയവര്‍ ഉള്‍പ്പെട്ട സമിതി ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.
ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ എല്‍പിജി ഉപഭോക്താവാണ് ഇന്ത്യ. പകുതിയും ഇറക്കുമതി ചെയ്യുകയാണ്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.