ഷിറിയ-ആരിക്കാടി അഴിമുഖം മൂടിയതിൽ, ജില്ലാ ഭരണകൂടം ഇടപെടണം: പൂഴിത്തൊഴിലാളികൾ

0
203

കുമ്പള(www.mediavisionnews.in): അഴിമുഖത്ത് മണൽ അടിഞ്ഞുകൂടിയത് നിരവധി കുടുംബങ്ങളെ അസ്വസ്ഥരാക്കുന്നു. അഴിമുഖത്ത് അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യാത്തതിനാൽ മുമ്പ് നിരവധി വീടുകളിലേക്കാണ് ജലം ആർത്തിരമ്പി ഒഴുകിയെത്തിയത്.

ആരിക്കാടി- ഷിറിയ മണൽ തൊഴിലാളികൾ പറയുന്നത്, നിരവധി തവണ കുമ്പള പഞ്ചായത്ത് അധികാരികൾക്ക് നിവേദനം നൽകിയെങ്കിലും അഴിമുഖത്ത് നിന്നും മണൽ നീക്കുവാൻ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല എന്നാണ്. തികച്ചും നിരുത്തരവാദപരമായ പ്രവർത്തിയാണ് പഞ്ചായത്ത്‌ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

രണ്ടര വർഷത്തോളമായി തൽസ്ഥിതി തുടരുന്നത്. അടിഞ്ഞുകൂടിയ മണലെടുക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു വിധത്തിലുള്ള നടപടിയുണ്ടാകാത്തത് നാട്ടുകാരിൽ വലിയതോതിൽ പ്രതിഷേധം ഉളവാക്കിയിട്ടുണ്ട്.

വലിയ അപകടം ഉണ്ടാകാൻ കാത്തുനിൽക്കാതെ ഇപ്പോൾ തന്നെ സുരക്ഷിതമായ മാർഗ്ഗം സ്വീകരിക്കണം എന്നാണ് മണൽ തൊഴിലാളികൾ പറയുന്നത്. മൂന്നുവർഷം മുമ്പ് ഇതേപോലെ ഒരു അവസ്ഥ ഉണ്ടായപ്പോൾ ഇവർ തന്നെ പണം ചിലവിട്ട് തൊഴിലാളികളെക്കൊണ്ട് അഴിമുഖം വൃത്തിയാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം പണി ചെയ്യിക്കുവാൻ ഇപ്പോൾ കഴിവില്ല. അതുകൊണ്ട് കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് ജില്ലാ കലക്ടർക്ക് കൊടുത്ത കള്ള പരാതി പിൻവലിച്ചു അഴിമുഖ ചാലിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുവാനുള്ള നടപടി സ്വീകരിക്കണമെന്ന് ഷിറിയ-ആരിക്കാടി തൊഴിലാളി കൂട്ടായ്മ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഷിറിയ-ആരിക്കാടി കടവിലെ പൂഴി തൊഴിലാളികളെ പട്ടിണി കിട്ട്, കടവ് തട്ടിയെടുക്കാൻ കുമ്പള പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഭരണ സമീതി നടത്തിയ കള്ള പരാതിയുടെ ഭാഗമായി ഷിറിയ-ആരിക്കാടി കടവിൽ നിന്നും പൂഴിയെടുക്കാത്തത് കാരണം അഴിമുഖം മൂടിയതെന്നും ഇപ്പോൾ ഒരു മഴ വന്നാൽ പരിസരവാസികൾ വെള്ളപ്പൊക്ക ഭീതിയിലും, പകർച്ചവ്യാധി ഭീതിയിലും ആയിരിക്കുകയാണെന്നും, ഷിറിയ-ആരിക്കാടി കടവിലെ പൂഴി തൊഴിലാളികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

ചിലരുടെ സ്വാർത്ഥ താൽപര്യത്തിന് വഴങ്ങിയതാണ് ഇങ്ങിനെയുള്ള വലിയ അപകടത്തിലേക്ക് നാടിനെ എത്തിച്ചിരിക്കുന്നത് ഇതിനെതിരെ പൂഴി തൊഴിലാളികൾ പല സമരങ്ങളും നടത്തിയിരുന്നു. അതിനെ മുഖവിലക്കെടുക്കാത്തതും ജില്ലാ കലക്ടറെ തെറ്റിദ്ധരിപ്പിച്ച് കടവിൽ നിന്നും പൂഴിയെടുക്കാതെ ആയതും വൻ അപകട സാധ്യതക്ക് കാരണമായി ഈ വിഷയത്തിൽ പൂഴി തൊഴിലാളികളെ ജോലി ചെയ്യാനുള്ള അവസരം നൽകിയും, ഷിറിയ-ആരിക്കാടി അഴിമുഖം മൂടിയത് നന്നാക്കാനും പരിസരവാസികളുടെ ഭീതിഇല്ലാതാക്കാനുമുള്ള നടപടി സ്വികരിക്കാനും ജില്ലാ ഭരണകൂടം മുന്നോട്ട് വരണമെന്ന് ഷിറിയ -ആരിക്കാടി കടവിലെ പൂഴി തൊഴിലാളികൾ ആവശ്യപ്പെടുന്നു.

അഴിമുഖം മൂടിയതിനാൽ പ്രളയ സാധ്യതയുണ്ടെന്ന് പല മേഖലകളിൽ നിന്നും പഞ്ചായത്തിന് പരാതികൾ നൽകിയതാണ് , പഞ്ചായത്തിലെ എല്ലാ മാലിന്യങ്ങളും തള്ളുന്നത് പുഴക്കരികിലുമാണ് മഴവെള്ളം കടലിലേക്ക് പോകാതെ കെട്ടി നിൽക്കുന്നത് കാരണം വലിയൊരു പകർച്ചവ്യാധിക്കും ഇത് കാരണമാകും.വലിയൊരു അപകടങ്ങളിൽ നിന്നും നാടിനെ രക്ഷപ്പെടുത്താൻ പൊതുജനങ്ങളും മുന്നോട്ട് വരണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.

മൊയ്തീൻ കുഞ്ഞി , സിദ്ദീഖ് , മുഹമ്മദ് , കുമാരൻ എന്നിവർ പത്ര സമ്മേളനത്തിൽ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here