ലോക ക്രിക്കറ്റിന് തന്നെ നാണക്കേട്: ടീം പുറത്തായത് വെറും ആറ് റൺസിന്

0
220

മാലി (www.mediavisionnews.in): അന്താരാഷ്ട്ര ട്വന്റി-20യിൽ നാണക്കേടിന്റെ റെക്കോഡുമായി മാലി വനിതാ ടീം. റുവാണ്ട വനിതാ ടീമിനെതിരേ വെറും ആറു റൺസിന് മാലി ടീം പുറത്തായി. കഴിഞ്ഞ വർഷം എല്ലാ അംഗരാജ്യങ്ങളുടേയും ട്വന്റി-20 മത്സരങ്ങൾക്ക് ഐ.സി.സി അന്താരാഷ്ട്ര പദവി നൽകിയിരുന്നു. അതുകൊണ്ടുതന്നെ മാലിയുടെ ഈ സ്കോർ അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ സ്കോർ ആകും.

റുവാണ്ടയിൽ നടന്ന ക്വിബുക വനിതാ ട്വന്റി-20 ടൂർണമെന്റിൽ ആയിരുന്നു സംഭവം. ഒമ്പത് ഓവറിനുള്ളിൽ മലിയുടെ ഇന്നിങ്സ് അവസാനിച്ചു. ഒൻപത് ബാറ്റ്സ്മാന്മാർ പൂജ്യത്തിനു പുറത്തായി. ആറു റൺസിൽ അഞ്ചും എക്സ്ട്രാസ് ആയിരുന്നു. രണ്ട് ബൈയും രണ്ട് ലെഗ് ബൈയും ഒരു വൈഡും. ശേഷിക്കുന്ന ഒരു റൺ നേടിയത് ഓപ്പണർ മറിയം സമാകെയാണ്.

മറുപടി ബാറ്റിങ്ങിൽ വെറും നാല് പന്തിനുള്ളിൽ (116 പന്ത് ശേഷിക്കെ) റുവാണ്ട വിജയിച്ചു. ട്വന്റി-20യിൽ ഏറ്റവും കൂടുതൽ പന്തുകൾ ശേഷിക്കെ ജയിക്കുന്ന ടീമെന്ന റെക്കോഡും റുവാണ്ട സ്വന്തമാക്കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here