എറണാകുളം(www.mediavisionnews.in): രണ്ടാം വിവാഹത്തിനുള്ള മുസ്ലിം ഉദ്യോഗസ്ഥന്റെ അപേക്ഷ തള്ളി കേരള പിഡബ്ല്യുഡി. എറണാകുളം സ്വദേശിയായ പിഡബ്ല്യുഡി എന്‍ജിനീയറുടെ അപേക്ഷയാണ് തള്ളിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടം 1960 ലെ വകുപ്പുകള്‍ പ്രകാരം ബഹുഭാര്യാത്വം അംഗീകരിക്കാനാവില്ലെന്ന് പിഡബ്ല്യുഡി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വ്യക്തിനിയമം അംഗീകരിക്കുന്നുണ്ടെങ്കില്‍ കൂടിയും, ഭാര്യ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനും സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ രണ്ടാം വിവാഹം കഴിക്കരുതെന്നാണ് ചട്ടം. ചട്ടത്തിലെ 93 വകുപ്പ് ഈ കാര്യത്തെ കുറിച്ച് വ്യക്തമാക്കുന്നണ്ടെന്നും പിഡബ്ല്യുഡി അയച്ച കത്തില്‍ പറയുന്നു.
‘ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അച്ചടക്കം, വിശ്വാസ്യത, നൈതികത എന്നിവ പുലര്‍ത്തണമെന്നാണ് ചട്ടത്തില്‍ പറയുന്നത്. നിയമ നിര്‍മ്മാണ സഭകള്‍ ഇത്തരം നിയമങ്ങള്‍ ഉണ്ടാക്കിയത് ഇക്കാര്യങ്ങള്‍ കൂടി മനസ്സില്‍ കണ്ടാണ്. ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കുന്നത് ഈ നിയമത്തിന്റെ പ്രസക്തി ഇല്ലാതാക്കും,’ എന്ന് അപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നതായി റിപ്പോര്‍ട്ടിലുണ്ട്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.