യാത്രക്കാരെ മസാജ് ചെയ്യാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ, സഞ്ചാരികളുടെ തലയും കാലും തടവിത്തരും

0
183

ന്യൂദല്‍ഹി: (www.mediavisionnews.in) ചരിത്രപരമെന്ന് വിശേഷിപ്പിക്കുന്ന യമണ്ടന്‍ തീരുമാനവുമായി ഇന്ത്യന്‍ റെയില്‍വെ. ചുട്ടുപഴുക്കുന്ന കട്ടവെയിലില്‍ വിജനമായ സ്ഥലത്ത് മണിക്കൂറുകള്‍ പിടിച്ചിടുമ്പോള്‍ ബോറടിക്കുന്ന യാത്രക്കാരെ തിരുമ്മി സന്തോഷിപ്പിക്കാന്‍ റെയില്‍വെയുടെ തീരുമാനം. പൈലറ്റ് പദ്ധതി എന്ന നിലയ്ക്ക് ആദ്യം ഇത് തുടങ്ങുന്നത് ഇന്‍ഡോറില്‍ നിന്ന് സര്‍വീസ് തുടങ്ങുന്ന 39 ട്രെയിനുകളിലാണ്.

പശ്ചിമ റെയില്‍വെയുടെ കീഴിലുള്ള രത്‌ലാം ഡിവിഷന്റെ പ്രൊപ്പോസലാണ് യാത്രക്കാരെ തടവി സുഖിപ്പിക്കുക എന്നത്. വരുമാനം കൂടുമെന്ന് മാത്രമല്ല, ഇതോടെ യാത്രക്കാര്‍ക്ക് ആശ്വാസമാകുമെന്നാണ് കണ്ടെത്തല്‍. വര്‍ഷം 90 ലക്ഷം രൂപ വരെ തിരുമ്മിയുണ്ടാക്കാമെന്നാണ് റെയില്‍വെയുടെ കണ്ടെത്തല്‍. 20000 യാത്രക്കാരെങ്കിലും ഈ സംവിധാനം ഉപയോഗിക്കുമെന്നാണ് റെയില്‍വെ കരുതുന്നതെന്ന് റെയില്‍വെ മീഡിയ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ രാജേഷ് വാജ്‌പേയി പറഞ്ഞു.

ഒരു പ്രാവശ്യം തടവുന്നതിന് 100 രൂപയാണ് ചാര്‍ജ്. ഒരോ ഡിവിഷനോടും പുതിയ പുതിയ ആശയങ്ങള്‍ കണ്ടെത്തി വരുമാനമുണ്ടാക്കാന്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് രത്‌ലാം ഡിവിഷന്‍ തിരുമ്മാന്‍ തീരുമാനിച്ചിരിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here