ബന്തിയോട് (www.mediavisionnews.in): മുട്ടം ബേരിക്ക കടപ്പുറം പാലത്തിന് സമീപം വൈദ്യുതി തൂണ് അപകടാവസ്ഥയില്‍. ഏത് നിമിഷവും പുഴയിലേക്ക് വീഴുമെന്ന സ്ഥിതിയിലാണ് എച്ച്.ടി ലൈന്‍ കടന്നുപോകുന്ന വൈദ്യുതി തൂണുള്ളത്.
റോഡരികില്‍ സ്ഥാപിച്ച വൈദ്യുതി തൂണിന് സമീപം മഴ വെള്ളം ഒഴുകുന്നതിനാല്‍ മണ്ണ് ഒലിച്ചിറങ്ങുകയാണ്. ഇത് കാരണമാണ് തൂണ് അപകടാവസ്ഥയിലായത്.
ഉപ്പള വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ നിരന്തരം പരാതി നല്‍കിയെങ്കിലും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.