മഞ്ചേശ്വരം (www.mediavisionnews.in) : മഞ്ചേശ്വരത്തെ പൊതുസ്ഥലങ്ങളിൽ മാലിന്യം കുന്നുകൂടി. നാട്ടുകാർ മൂക്കുപൊത്തി യാത്രചെയ്യേണ്ട ഗതികേടിലാണ്. മാലിന്യം റോഡരികിൽ ചീഞ്ഞുനാറി ദുർഗന്ധം പരത്തുമ്പോഴും ഇതിന് പരിഹാരമില്ല.
ജൈവ-പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടി റോഡിലേക്കെത്തിയിട്ടുണ്ട്. ഹൊസങ്കടി ടൗൺ, ചെക്പോസ്റ്റ് പരിസരം, ഭഗവതിനഗർ, ബങ്കര മഞ്ചേശ്വരം റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ്, കുഞ്ചത്തൂർ, തുമിനാട് ഭാഗങ്ങളിൽ റോഡരികിലാണ് മാലിന്യം തള്ളുന്നത്.
നീക്കംചെയ്തതായി അധികൃതർ അവകാശപ്പെട്ടെങ്കിലും ഹൊസങ്കടിയിൽ ടൗണിന്റെ മുക്കിലും മൂലയിലും മാലിന്യം വലിച്ചെറിഞ്ഞ നിലയിലാണ്. മാലിന്യസംസ്കരണത്തിന് പദ്ധതിയും സൗകര്യവുമില്ലാത്തതാണ് പ്രശ്നം. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം ജില്ലാ ഭരണകൂടം പാതയോരങ്ങളിലെ മാലിന്യം ശേഖരിച്ചിരുന്നു.
എന്നാൽ, മഞ്ചേശ്വരത്തും പരിസരങ്ങളിലും അതിനുശേഷവും മാലിന്യം പാതവക്കുകളിൽ തള്ളുന്നത് പതിവായി. മഴ തുടങ്ങിയതോടെ റോഡരികിലെ മാലിന്യം ചീഞ്ഞളിഞ്ഞ് ദുർഗന്ധം പരക്കുകയാണ്. റെയിൽവേസ്റ്റേഷൻ പരിസരത്ത് പ്ലാസ്റ്റിക് മാലിന്യം നിറയുന്നു. വെള്ളക്കെട്ടുകളിലേക്ക് മാലിന്യം കലരുന്നതോടെ പ്രശ്നം അസഹ്യമാവുകയാണ്.
വേണം, മാലിന്യസംസ്കരണം
10 വർഷം മുൻപ് മഞ്ചേശ്വരത്ത് മാലിന്യസംസ്കരണത്തിനുവേണ്ടി സ്ഥലം കണ്ടെത്തിയിരുന്നു. ഇവിടെ നിർമാണം തുടങ്ങിയിരുന്നെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ചു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.