മാനം കറുക്കുമ്പോള്‍ മൂസോടി നിവാസികള്‍ക്ക് നെഞ്ചിടിപ്പേറുന്നു

0
205

ഉപ്പള (www.mediavisionnews.in):  മാനം കറുക്കുമ്പോള്‍ മൂസോടി നിവാസികളുടെ നെഞ്ചിടിപ്പ് ഏറുന്നു. കാലവര്‍ഷം എത്തുമ്പോള്‍ ഏറെ ഭീതിയോടെയാണ് മൂസോടി നിവാസികള്‍ കഴിയുന്നത്. എല്ലാ വര്‍ഷവും കടല്‍ ക്ഷോഭത്തില്‍ നിരവധി വീടുകളാണ് തകരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച കടല്‍ഭിത്തി പകുതിയോളം കടലെടുത്തിരിക്കുകയാണ്. രാത്രി കാലങ്ങളില്‍ പലരും കടല്‍ ക്ഷോഭത്തെ ഭയന്ന് ഉറങ്ങാറില്ല.

ഏത് നിമിഷവും തിരമാലകള്‍ വീടുകളില്‍ അടിച്ചുകയറുമെന്ന ഭയത്തോടെയാണ് ഇവിടങ്ങളിലെ കുടുംബങ്ങള്‍ കഴിയുന്നത്. ശാസ്ത്രീയമായ രീതിയില്‍ കടല്‍ ഭിത്തി നിര്‍മ്മിച്ചാല്‍ നാശനഷ്ടം ഒഴിവാക്കാനാവുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കഴിഞ്ഞ ദിവസമുണ്ടായ കടല്‍ ക്ഷോഭത്തില്‍ 20ല്‍പരം തെങ്ങുകള്‍ കടലെടുത്തു. ഒരു പള്ളി തകര്‍ന്നു. രണ്ടു വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. 20 വീട്ടുകാര്‍ കടലാക്രമണത്തെ ഭയന്നാണ് കഴിയുന്നത്. കടല്‍ ക്ഷോഭം രൂക്ഷമായിട്ടും അധികൃതരുടെ ഭാഗത്തു നിന്നും വേണ്ട നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here