മരിച്ചെന്ന് വിധിയെഴുതി ഒരു രാത്രി മുഴുവന്‍ 72 കാരനെ മോര്‍ച്ചറിയിലിട്ടു; ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത് പോസ്റ്റ്‌മോര്‍ട്ടത്തിന് ഒരുങ്ങുമ്പോള്‍

0
393

ഭോപ്പാല്‍ (www.mediavisionnews.in): മരിച്ചെന്ന് കരുതി 72 വയുസുകാരനെ ഒരു രാത്രി മുഴുവന്‍ മോര്‍ച്ചറിയില്‍ ഇട്ടു. മധ്യപ്രദേശ് സാഗര്‍ ജില്ലയിലെ ബീനാ സിവില്‍ ആശുപത്രിയിലാണ് സംഭവം.

പിറ്റേ ദിവസം പോസ്റ്റുമോര്‍ട്ടം നടത്താനായി മൃതദേഹം എടുത്തപ്പോഴാണ് ജീവനുണ്ടെന്ന കാര്യം മനസിലാകുന്നത്. ഉടന്‍ തന്നെ ഇദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റി. എന്നാല്‍ വെള്ളിയാഴ്ച രാവിലെ 10;20 ഓടെ ഇയാള്‍ മരിച്ചു.

റോഡില്‍ ബോധരഹിതനായി കിടന്ന കാശിറാമിനെ വ്യാഴാഴ്ചയാണ് ചിലര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ രാത്രി 9 മണിയോടെ മരണം സ്ഥിരീകരിക്കുകയും പൊലീസിനെ വിവരം അറിയിക്കുകയും ഇദ്ദേഹത്തെ മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.

വെള്ളിയാഴ്ച പോസ്റ്റുമോര്‍ട്ടം നടപടി ആരംഭിക്കുന്നതിന് മുന്‍പായി പൊലീസ് സ്റ്റേഷനില്‍ നിന്നും ഒരു ഉദ്യോഗസ്ഥന്‍ ആശുപത്രിയിലെത്തി. എന്നാല്‍ പോസ്റ്റുമോര്‍ട്ടം ടേബിളില്‍ കിടത്തിയപ്പോഴാണ് ഇദ്ദേഹത്തിന് ശ്വാസമുണ്ടെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിയുന്നതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വിക്രം സിങ് പറഞ്ഞു.

ഇതിന് പിന്നാലെ കാശിറാമിന് അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും 10: 20 ഓടെ ഇദ്ദേഹം മരണപ്പെടുകയായിരുന്നു. ചികിത്സാപ്പിഴാണ് സംഭവിച്ചതെന്നും ജില്ലാ ഭരണകൂടത്തെ വിവരമറിയിക്കുമെന്നും നിയമപ്രകാരം നടപടിയെടുക്കുമെന്നും വിക്രം സിങ് പറഞ്ഞു.

ചികിത്സാപ്പിഴവ് അന്വേഷിക്കുമെന്നും ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.എസ് റോഷന്‍ പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here