പ്രണയിച്ചതിന് യുവാവിന് നേരെ ഗുണ്ടാ ആക്രമണം; കയ്യും കാലും തല്ലിയൊടിച്ചു, തലകീഴായി കെട്ടിത്തൂക്കി മൂത്രം കുടിപ്പിച്ചു

0
238

മലപ്പുറം(www.mediavisionnews.in): മലപ്പുറം പെരിന്തൽമണ്ണയിൽ പ്രണയിച്ചെന്ന കാരണം പറഞ്ഞ് പെൺകുട്ടിയുടെ ബന്ധുക്കൾ യുവാവിനെ റയിൽവേ ട്രാക്കിലിട്ട് കൈകാലുകൾ തല്ലിയൊടിച്ച ശേഷം ക്രൂരമായി മർദിച്ചു. പാതായ്ക്കര ചുണ്ടപ്പറ്റ നാഷിദ് അലിയാണ് മർദനത്തിന് ഇരയായത്.

പെൺകുട്ടിയുടെ ബന്ധുവടക്കം അഞ്ചംഗസംഘം ശനിയാഴ്ച രാവിലെ ആറിനാണ് ഇരുപതുകാരനായ നാഷിദ് അലിയെ വീട്ടിൽ നിന്ന് ഫോണിൽ വിളിച്ച് ഇറക്കിക്കൊണ്ടുപോയത്. വലമ്പൂരിനടുത്ത റയിൽവേ ട്രാക്കിലിട്ടാണ് മർദനം തുടങ്ങിയത്. പിന്നാലെ ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി തലകീഴായി കെട്ടിത്തൂക്കി മർദിച്ചു. ബ്ലേഡ് ഉപയോഗിച്ച് ദേഹമാസകലം വരഞ്ഞു മുറിവേൽപ്പിച്ചു. സിഗരറ്റ് ലാംപുപയോഗിച്ച് കാൽപാദങ്ങളിൽ പൊള്ളലേൽപ്പിച്ചു. വലമ്പൂരിനടുത്ത് റയിൽ പാളത്തിനോട് ചേർന്ന് ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. പ്രണയിക്കുന്ന പെൺകുട്ടിയെ ഇനി കാണരുതെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മർദനം.

മർദിച്ച സംഘം തന്നെ കൈകാലുകൾ തല്ലിയെടിച്ച് ഉപേക്ഷിച്ചുവെന്ന വിവരം യുവാവിന്റെ ബന്ധുക്കളെ ഫോണിൽ വിളിച്ചറിയിച്ചു. പ്രതികളെക്കുറിച്ചുള്ള കൃത്യമായ വിവരം നാഷിദ് അലി പൊലീസിന് കൈമാറിയിട്ടുണ്ട്. ഇതേ സംഘം നാഷിദിനെ മുൻപും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പെരിന്തൽമണ്ണ പൊലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here