പൊലീസിനെ കണ്ട് ഭയന്നോടിയ വിദ്യാർത്ഥി കമ്പി വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

0
214

പത്തനാപുരം(www.mediavisionnews.in): പത്തനാപുരം പാടത്ത് പൊലീസിനെ കണ്ട് ഭയന്നോടിയ വിദ്യാർത്ഥി സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കമ്പി വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. മാങ്കോട് പാടം ആഷിക്ക് മൻസിലിൽ സുലൈമാൻ ഷീനാ ദമ്പതികളുടെ മകൻ ആഷിക്കാ(19) ണ് മരണപ്പെട്ടത്.

ഇന്നലെ രാത്രി 12 മണിക്ക് പോലിസിനെ കണ്ട് ഭയന്നോടവേ പന്നിക്ക് എർത്ത് വലിച്ചിരുന്ന കമ്പിയിൽ കുടുങ്ങുകയായിരുന്നു. പ്രദേശത്ത് ഇന്നലെ എസ്.ഡി.പി. ഐ സംഘർഷത്തിൽ രണ്ട് എ. ഐ. വൈ. എഫ് പ്രവർത്തകർക്ക് മർദ്ധനമേറ്റിരുന്നു. ഇതിൻറെ ഭാഗമായി സംഘർഷ സാധ്യത മുന്നിൽ കണ്ട് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ടാരുന്നു. ഇതിനിടെ പോലീസിനെ കണ്ട് ഓടിയ വിദ്യാർത്ഥികളിൽ ഒരാളാണ് മരണപ്പെട്ടത്.

പരിക്കേറ്റ മറ്റൊരു വിദ്യാർത്ഥിയായ ജോമോൻ ആശുപത്രിയിൽ ചികിഝയിലാണ്. വന്യമൃഗങ്ങളിൽ നിന്ന് കൃഷിയിടത്തെ സംരക്ഷിക്കാൻ സ്വകാര്യ വ്യക്തി സ്ഥാപിച്ചിരുന്ന വൈദ്യുത വേലിയിൽ നിന്നാണ് ഷോക്കേറ്റത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here